കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്തു നിന്ന് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു; കണ്ടെത്തിയത് മംഗളൂരുവില്‍ നിന്ന്

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: മഞ്ചേശ്വരത്തു നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയവര്‍ മംഗളൂരു ബസ്‌റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കേരള പോലീസ് മംഗുളൂരുവില്‍ നിന്നും മഞ്ചേശ്വരത്തേക്ക് കൊണ്ട് വന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: 33 ലക്ഷത്തിന്റെ സ്വർണവുമായി മൂന്നു പേർ പിടിയിൽ!!തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: 33 ലക്ഷത്തിന്റെ സ്വർണവുമായി മൂന്നു പേർ പിടിയിൽ!!

രാവിലെ ഏഴുമണിയോടെ വീട്ടുകാരെ കുട്ടി വിട്ടയച്ചതായി വിവരമറിയിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചുവരാന്‍ ടാക്‌സി അയക്കണമെന്ന് കുട്ടി അറിയിച്ചതോടെ വീട്ടുകാര്‍ മഞ്ചേശ്വരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് മംഗളൂരുവിലെത്തി വിദ്യാര്‍ഥിയെ നാട്ടിലെത്തിക്കുകയായിരുന്നു. മജീര്‍ പള്ളം കൊള്ളിയൂരിലെ അബൂബക്കറിന്റെ മകനും തൊക്കോട് സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ഹാരിസിനെ (17) യാണ് തട്ടിക്കൊണ്ടു പോയത്.

kidnap-1536470590-1

ഇന്നലെ രാത്രി എട്ടുമണിയോടെ തര്‍ക്കം ഗള്‍ഫില്‍ വച്ച് പരിഹരിച്ചതായി വിവരമുണ്ട്. കാസര്‍കോട്ടെ ഒരുകായിക താരം ഇടനിലക്കാരനായി നിന്നാണ് പ്രശ്‌നം പരിഹരിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കുട്ടിയെ വിട്ടയക്കുമെന്ന് തട്ടികൊണ്ടുോപയവര്‍ വീട്ടുകാരെ അറിയിച്ചത്. കുട്ടിയുടെ മാതാവിന്റെ സഹോദരനും മറ്റൊരു വ്യക്തിയും തമ്മിലുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.

English summary
Kidnapped student released in Mangaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X