വരത്തൻ, പരസ്പരം തല്ലാന്‍ നേതൃത്വം നൽകിയവൻ: ഉണ്ണിത്താനെതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ
കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥി രാജമോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജിക്കൊരുങ്ങുകയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബാലകൃഷ്ണന്‍ പെരിയ ഉണ്ണിത്താനെ നിശിതമായി വിമർശിച്ചത്. പെരിയാ ഇരട്ട കൊലക്കേസ് പ്രതി മണികണ്ഠനുമായി ഉണ്ണിത്താന് സൗഹൃദമുണ്ട്, ഉദുമയിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് ബാലകൃഷ്ണന്‍ ഉയർത്തുന്നത്.
ഉദുമയില്‍ തന്നെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തേക്ക് പോയ പാദൂർ ഷാനവാസിന്റെ വീട്ടിൽവച്ച് പലതവണ ഉണ്ണിത്താൻ ചർച്ച നടത്തിയെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു. വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ബാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അതിനോടകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റ് കോപ്പി ചെയ്ത് ഷെയർ ചെയ്യാന്‍ ആരംഭിച്ചിരുന്നു. നേതാക്കള്‍ ഇടപെട്ട് ബാലകൃഷ്ണന്‍ പെരിയയെ പത്രസമ്മേളനത്തിലേക്ക് പോകാതിരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പത്രസമ്മേളനം നടത്തും എന്ന നിലപാടിലാണ് കെ പി സി സി സെക്രട്ടറി. ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നാവിനെ ഭയമില്ലാത്ത കെ സുധാകരനും കെ സി വേണുഗോപാലും ഒഴികെയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും, എന്നനിക്കറിയാം. പക്ഷെ കാസർഗോഡിന്റെ രാഷ്ട്രീയ നിഷ്കളങ്കതയ്ക്കു മുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.
രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസിക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.
എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984 മുതൽ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു. 32 വോട്ടുകൾ സ്വന്തം വീട്ടിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി. ഈ പാർലമെന്റ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു
ഒടുവിൽ ഈ വരുത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ സമ്മേളനത്തിൽ.












Click it and Unblock the Notifications