കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന കാസർഗോഡ് ജില്ലയിൽ ചികിത്സാരംഗത്ത് പരിമിതികൾ തുടരുന്നത് തിരിച്ചടിയാവുന്നു. ഉക്കിനടുക്ക മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചുവെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ കൊവിഡ് പ്രതിരോധം പ്രതിസന്ധിയിലാണെന്നു ജനങ്ങൾ പരാതിപ്പെടുന്നു. മെഡിക്കൽ കോളജിന്റെ അ ക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയായി സർക്കാർ സജ്ജമാക്കിയത് ആറ് മാസം മുൻപാണ്. മെഡിക്കൽ കോളജിൽ 273 തസ്തികകൾ സൃഷ്ടിച്ചുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുമ്പോൾ നാളിതുവരെ അൻപതോളം ജീവനക്കാർക്ക് മാത്രമാണ് നിയമനം നൽകിയതെന്നാണ് വിമർശനം.

 'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി! 'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി!

ഇതിൽ 24 ഡോക്ടർമാർ വർക്ക് അറേഞ്ച്‌മെന്റിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണിപ്പോൾ ഉള്ളത്. ഇവർ കൊവിഡ് ചികിത്സയ്ക്കായി നിയമനം നടത്തിയ ഡോക്ടർമാരാണ്. ആരോഗ്യരംഗത്ത് പരിമിതി നേരിടുന്ന ഘട്ടത്തിലെ ജില്ലയോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. രോഗികളുടെ ആരോഗ്യ നില ഗുരുതരമാകുന്ന സാഹചര്യമുണ്ടായാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

 coran-093-158

മെഡിക്കൽ കോളജിൽ ഡോക്ടർമാരില്ലാത്ത സാഹചര്യത്തിൽ ജില്ലാ ആശുപത്രിയോ ജനറൽ ആശുപത്രിയോ വീണ്ടും കൊവിഡിനായി മാറ്റാനാണ് നിലവിലെ ആലോചന. ഇത് മറ്റ് ചികിത്സകളെ കൂടി പ്രതികൂലമായി ബാധിക്കുമെന്നും എം.എൽ എ ചൂണ്ടിക്കാട്ടി. ഇതിനിടെ സം​സ്ഥാ​ന​ത്ത് 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു കാസർകോട് ആറു പേർക്കാണ് രോഗബാധ. തി​രു​വ​ന​ന്ത​പു​രം-29, ക​ണ്ണൂ​ര്‍-12, മ​ല​പ്പു​റം-9, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം 7 വീ​തം, , കൊ​ല്ലം-4, തൃ​ശൂ​ർ-3, പാ​ല​ക്കാ​ട്-2, ആ​ല​പ്പു​ഴ-1 എ​ന്നി​ങ്ങ​നെയാണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോഗബാധ സ്ഥിരീകരിച്ചതിന്റെ കണക്കുകൾ സം​സ്ഥാ​ന​ത്ത് 4,696 പേ​ര്‍​ക്കാണ് പുതുതായികോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 4,425 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 459 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 44 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 137 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 10 ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചിട്ടുണ്ട്..

English summary
Lack of Health workers in Kasrgod during Coronavirus Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X