കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് 26കാരിയെ സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ സഭവം; സനൈഡ് മോഹനന് ജീവപര്യന്തം!

  • By Desk
Google Oneindia Malayalam News

മംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പൈവളിഗെ സ്വദേശിനിയായ 26 കാരിയെ സയനൈഡ് ഗുളിക നല്‍കി കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ കുമാറിന് ജീവപര്യന്തം തടവ്. പത്തായിരം രൂപ പിഴയടക്കാനും മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി (ആറ്) ഉത്തരവിട്ടു. യുവതിയുടെ മാതാപിതാക്കള്‍ക്ക് ജില്ലാ നിയമ സേവന അതോറിറ്റി വഴി നഷ്ടപരിഹാരം നല്‍കണമെന്ന് ജഡ്ജി സെയ്ദുന്നിസ പറഞ്ഞു.

<strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ</strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ

ഈമാസം 12 ന് മോഹന്‍ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒ.എം കിസ്റ്റ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കൊലപാതകം, വിഷം നല്‍കല്‍, തെളിവുനശിപ്പിക്കല്‍, കവര്‍ച്ച, വഞ്ചന തുടങ്ങിയ കേസുകളാണ് പ്രതിക്ക് ചുമത്തിയത്. 2006 മാര്‍ച്ച് 20 ന് ആണ് പൈവളിഗെ സ്വദേശിനി പുഷ്പ മടിക്കേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനകത്തെ ശുചിമുറിയില്‍ കൊല്ലപ്പെട്ടത്.

Cyanide Mohan Kumar

വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നല്‍കി കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. കേസില്‍ 41 സാക്ഷികളെ വിസ്തരിച്ചിരുന്നു. സമാന രീതിയില്‍ ഇരുപതോളം യുവതികളെയാണ് മോഹനന്‍ കൊലപ്പെടുത്തിയത്. വിവിധ കേസുകളില്‍ 2009 ല്‍ അറസ്റ്റിലായ മോഹനന്‍ ഇപ്പോഴും ജയിലിലായിരുന്നു. ഇരുപതു കേസുകളില്‍ 15 എണ്ണത്തിലും മോഹനനെ കോടതി ശിക്ഷിച്ചിരുന്നു. കന്യാന സ്വദേശിയും കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പില്‍ കായികാധ്യാപകനുമായിരുന്നു മോഹനന്‍.

English summary
Life imprisonment against Cyanide Mohan Kumar for murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X