കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലേക്ക് അനധികൃത കന്നുകാലിക്കടത്ത് സജീവം; കടത്തുന്നത് കണ്ടെയ്‌നര്‍ ലോറികളില്‍, മലയാളികളുള്‍പെട്ട സംഘത്തെ പോലീസ് പിടികൂടി, സംഭവം കേരളാതിര്‍ത്തിയായ തലപ്പാടിയില്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കേരളത്തിലേക്ക് അനധികൃത കന്നുകാലിക്കടത്ത് സജീവമായതോടെ കര്‍ണാടക പോലീസ് നടപടി തുടങ്ങി. പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിയ കന്നുകാലികളെ കണ്ടെത്തി. വാഹനം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ കസീര്‍ഗോഡില്‍ നിന്നുള്ള രവീന്ദ്രന്‍, മുഹമ്മദ് ഫാറൂഖ്, കര്‍ണാടക ഹസ്സന്‍ ജില്ലയിലെ ചിന്തേ ഗൗഡ എന്നിവരാണ് പിടിയിലായത്.

<strong>വനിതാ പര്‍വതാരോഹണ സംഘത്തെ വാർത്തെടുക്കാനൊരുങ്ങി ഐടിബിപി; ആറ് ആഴ്ചയോളം കഠിന പരിശീലനം, പരിശീലനം പൂർത്തിയാക്കിയത് 14 പേർ!</strong>വനിതാ പര്‍വതാരോഹണ സംഘത്തെ വാർത്തെടുക്കാനൊരുങ്ങി ഐടിബിപി; ആറ് ആഴ്ചയോളം കഠിന പരിശീലനം, പരിശീലനം പൂർത്തിയാക്കിയത് 14 പേർ!

തിങ്കളാഴ്ച പുലര്‍ച്ചേയാണ് ഉള്ളാള്‍ പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയത്. കണ്ടെയ്‌നര്‍ ലോറികളില്‍ അനധികൃതമായി കന്നുകാലിക്കടത്ത് നടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് ഊര്‍ജിതമാക്കിയത്. കേരളാതിര്‍ത്തി തലപടിക്ക് സമീപം ദേവിപുരയില്‍ നടത്തിയ വാഹനപരിശോധനയില്‍ കണ്ടെയ്‌നര്‍ ലോറില്‍ കടത്ത് കണ്ടെത്തി.

Cattle trafficking

വാഹനം തടഞ്ഞു നിര്‍ത്തുന്നതിനിടേ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ പിടികൂടി. ഒരാളെ പിന്നീട് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ കന്നുകാലികടത്തിനായുള്ള യാതൊരു രേഖയും ഇവരുടെ പക്കലുണ്ടായിരുന്നില്ല. കുത്തിനിറച്ച നിലയില്‍ 22 എരുമകളെയാണ് ലോറിയില്‍ കടത്തികൊണ്ടുവന്നത്. നാല് എണ്ണം അവശനിലയിലായിരുന്നു. പിന്നീട് കന്നുകാലികളെ പജീരുവിലെ കന്നുകാലി അഭയകേന്ദ്രത്തിന് കൈമാറി.

English summary
Livestock trafficking to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X