കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി; അറിയേണ്ടത്

Google Oneindia Malayalam News

കാസര്‍കോട്: ജില്ലയില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി. കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്കും ക്വാറന്റൈനിലുള്ള സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി ഡിസംബര്‍ 13 വരെ വോട്ട് ചെയ്യാം.

സ്പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍

സ്പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്റ്റേഷന്‍, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ സ്പെഷ്യല്‍ വോട്ടര്‍ കൈമാറണം.

vote

സ്പെഷ്യല്‍ വോട്ടേര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ബ്ലോക്ക്തല ആര്‍ ഓ മാരുടെ നേതൃത്വത്തിലുള്ള സംഘവും പിരിശോധിച്ച് ഉറപ്പാക്കി സ്പെഷ്യല്‍ വോര്‍ട്ടമാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കും.ഇങ്ങനെ തയ്യാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും

സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബന്ധപ്പെട്ട ബ്ലോക്ക്തല വരണാധികാരികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ പോളിങ് ടീമിന് ലിസ്റ്റ് കൈമാറും.

സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭിക്കുന്ന മുറയ്ക്ക് സ്പെഷ്യല്‍ പോളിങ് ടീം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്പെഷ്യല്‍ വോട്ടര്‍മാരെ സമീപിക്കുകയും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ അപേക്ഷ നല്‍കി ഒപ്പിട്ട് വാങ്ങുകയും ചെയ്യും.

സ്പെഷ്യല്‍ വോട്ടേര്‍മാര്‍ സ്പെഷ്യല്‍ പോളിങ് ടീം നല്‍കുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നിശ്ചയിക്കപ്പെട്ട കവറിലാക്കി അപ്പോള്‍തന്നെ മടക്കി നല്‍കേണ്ടതാണ്.

വോട്ട് ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം പാലിച്ച് വോട്ടര്‍ക്ക് അവരായിരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ വോട്ട് ചെയ്യാം. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്ത് ഇട്ട് സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകന്റെ ഒപ്പ് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇത് രണ്ടും ഒരു വലിയ കവറിലാക്കി ഒട്ടിച്ചതിന് ശേഷം സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ക്ക് മടക്കി നല്‍കണം. സ്പെഷ്യല്‍ പോളിങ് സംഘം ഓര്‍മ്മിക്കാന്‍ ഓരോ സ്പെഷ്യല്‍ വോട്ടറില്‍ നിന്നും തിരികെ ലഭിക്കുന്ന എല്ലാ ഫോമുകളും കവറുകളിലാക്കി ഡബിള്‍ പാക്ക് ചെയ്യണം

ഇലക്ഷന്‍ സാധനങ്ങള്‍ കൈമാറുമ്പോള്‍ നിര്‍ബന്ധമായും കയ്യുറകള്‍ ധരിക്കണം· രേഖകള്‍ വോട്ടര്‍ക്ക് നല്‍കുമ്പോഴും തിരികെ വാങ്ങുമ്പോഴും കൈ ശുദ്ധീകരിക്കണം.
ബാലറ്റ് പേപ്പറും മറ്റ് രേഖകളും സ്പെഷ്യല്‍ വോട്ടറും പോളിങ് ഓഫീസറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു.· സ്പഷ്യല്‍ ബാലറ്റ് അടങ്ങിയ കവറും സത്യപ്രസ്താവനയും മറ്റ് ഫോമുകളും ഒറ്റ കവറിലാക്കി വേണം തിരികെ വാങ്ങാന്‍.· ബാലറ്റ് അടങ്ങിയ സീല്‍ ചെയ്ത കവര്‍ വരണാധികാരി നിശ്ചിത ബോക്സില്‍ നിക്ഷേപിക്കേണ്ടതാണ്.

സ്പെഷ്യല്‍ പോളിങ് ഓഫീസറും സംഘവും പി പി ഇ കിറ്റും മറ്റ് കോവിഡ് പ്രതിരോധ സാമഗ്രികളും നിര്‍ബന്ധമായും ധരിക്കണം. · ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം സ്പെഷ്യല്‍ പോളിങ് സംഘം അവര്‍ ധരിച്ചിരിക്കുന്ന പി പി ഇ കിറ്റ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ നിക്ഷേപിക്കാവു.ജാഗ്രത വേണം സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കും

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ സ്പെഷ്യല്‍ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ജാഗ്രതയും കരുതലും അനിവാര്യമാണ്. സ്പെഷ്യല്‍ വോട്ടര്‍മാര്‍ സോപ്പുപയോഗിച്ചോ സാനിറ്റൈസന്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കിയിട്ടുവേണം ബാലറ്റ് പേപ്പറുകളും ബന്ധപ്പെട്ട ഫോമുകളും കൈകാര്യം ചെയ്യാന്‍.

കൈകള്‍ വീണ്ടും സാനിറ്റൈസ് ചെയ്തതിന് ശേഷം മാത്രമേ ബാലറ്റ് അടങ്ങിയ സീല്‍ ചെയ്ത കവര്‍ സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ക്ക് കൈമാറാവു.

പിണറായിയുടെ മുഖം കണ്ടാല്‍ ജനം വോട്ട് ചെയ്യില്ലെന്ന് ഇടതു മുന്നണിക്ക് ഭയം, പരിഹസിച്ച് രമേശ് ചെന്നിത്തലപിണറായിയുടെ മുഖം കണ്ടാല്‍ ജനം വോട്ട് ചെയ്യില്ലെന്ന് ഇടതു മുന്നണിക്ക് ഭയം, പരിഹസിച്ച് രമേശ് ചെന്നിത്തല

English summary
Local Body Election:Kasargod special postal ballot distribution begins; What you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X