കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് കോട്ടകള്‍ തകർക്കും;ലീഗ് പ്രതിസന്ധിയില്‍,10 ലേറെ സീറ്റുകള്‍ നേടി കാസര്‍കോട് പിടിക്കാൻ എൽഡിഎഫ്

Google Oneindia Malayalam News

കാസർഗോഡ്; തദ്ദേശ തിരഞ്ഞെടുപ്പിന് അടുത്തതോടെ പോരാട്ടം മുറുക്കുകയാണ് മുന്നണികൾ.സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവുമെല്ലാം അന്തിമ ഘട്ടത്തിലാണ്. ഇത്തവണ കാസർഗോഡൻ മണ്ണിൽ പ്രാദേശിക വിഷയങ്ങളേക്കാൾ ചർച്ചയാവുക രാഷ്ട്രീയ വിഷയങ്ങളാകും. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ സീറ്റുകൾ പിടിക്കാനുള്ള കരുക്കൾനീക്കുകയാണ് ഇവിടെ എൽഡിഎഫ് നേതൃത്വം. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് യുഡിഎഫ് ഗോദയിലിറങ്ങുന്നത്.മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

ഇടത് കോട്ട

ഇടത് കോട്ട

ഇടതിന്റെ പൊന്നാപുരം കോട്ട കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വമ്പൻ അട്ടിമറി നീക്കത്തിനൊടുവിൽ രാജ്മോഹൻ ഉണ്ണിത്താൻ പിടിച്ചടുക്കുകയായിരുന്നു. 35വർഷത്തിന് ശേഷമാണ് യുഡിഎഫ് മണ്ഡലത്തിൽ വിജയിച്ചത്.40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

രാഷ്ട്രീയ വിഷയങ്ങളും

രാഷ്ട്രീയ വിഷയങ്ങളും

പെരിയ കല്ല്യോട്ടെ ഇരട്ടകൊലപാതകം, ശബരിമല സ്ത്രീപ്രവേശന വിഷയം എന്നിവയാണ് എൽഡിഎഫിന് തിരിച്ചടിയായത്. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയത്തോടൊപ്പം ഇതേ വിഷയങ്ങൾ ചർച്ചയാക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. എന്നാൽ ജ്വല്ലറി തട്ടിപ്പ് കേസ് രാഷ്ട്രീയ ആയുധമാക്കി പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് ശ്രമിക്കുക.

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത്

നിലവിൽ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ്. ആകെയുളള 17സീറ്റിൽ എട്ട് സീറ്റുകളിലാണ് യുഡിഎഫ്. എൽഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സീറ്റുകളാണ് ഉള്ളത്.നഗസഭയിൽ എൽഡിഎഫിനാണ് മുൻതൂക്കം. ആകെയുള്ള മൂന്ന് നഗരസഭകളിൽ 2 ഇടത്തും എൽഡിഎഫിനാണ്.

ഭരണം ഇങ്ങനെ

ഭരണം ഇങ്ങനെ

ബ്ലോക്ക് പഞ്ചായത്തിൽ നാലിടത്ത് എൽഡിഫും 2 ഇടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്. 38 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് 19 ഇടത്ത് ഭരണമുണ്ട്. എൽഡിഎഫ് 16 ഇടത്തും കോൺഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ്-1 പഞ്ചായത്തിലും ഭരിക്കുന്നു.

ജില്ലാ പഞ്ചായത്ത് പിടിക്കാൻ

ജില്ലാ പഞ്ചായത്ത് പിടിക്കാൻ

കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് നഷ്ടപ്പെട്ട കള്ളാർ അടക്കമുള്ള 4 ഡിവിഷനുകൾ തിരിച്ച് പിടിച്ച് ജില്ലാ പഞ്ചായത്തിൽ ഭരണതുടർച്ച യുഡിഎഫ് സ്വപ്നം കാണുന്നു. ശക്തമായ മത്സരത്തിന് സാധ്യത തെളിഞ്ഞതോടെ വളരെ കരുതലോടെയാണ് യുഡിഎഫ് ഇവിടെ സ്ഥാനാർത്ഥി ചർച്ചകൾ നടത്തുന്നത്.

3 ഡിവിഷനുകൾ

3 ഡിവിഷനുകൾ

ശനിയാഴ്ചയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക യുഡിഎഫ് നേതൃത്വം പുറ്തുവിട്ടേക്കും. അതേസമയം 3 ഡിവിഷനുകൾ പിടിച്ചെടുത്ത് ജില്ലാ പഞ്ചായത്ത് ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം. ജില്ലയിൽ ചില പഞ്ചായത്തുകളിലെ ബിജെപി-യുഡിഎഫ് ഭരണത്തേയും വെൽഫെർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള തിരുമാനത്തേയും തുറന്ന് കാട്ടിയാവും എൽഡിഎഫ് പ്രചരണം നയിക്കുക.

ഗുണം ചെയ്യുമെന്ന്

ഗുണം ചെയ്യുമെന്ന്

പൗരത്വ വിഷയത്തിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് ഗുണം ചെയ്തിട്ടുണഅടെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടുന്നത്. മുസ്ലീം ലീഗിലെ ഒരു വിഭാഗം നേതാക്കൾ പൗരത്വ സമരത്തിൽ ഇടത് അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.ഇത് അനുകൂല ഘടകമാണ്.

സംരക്ഷിക്കുന്നു

സംരക്ഷിക്കുന്നു

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ജ്വല്ലറി തട്ടിപ്പ് വിഷയമാണ് ജില്ലയിലെ ചൂടുള്ള വിഷയം. നിലവിൽ കേസിൽ അറസ്റ്റിലാണ് കമറുദ്ദീൻ. എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്ലീം ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇത് തന്നെയാകും ഇടതുമുന്നണി ചർച്ചയാക്കുക.

ബിജെപി ലക്ഷ്യം

ബിജെപി ലക്ഷ്യം

അതേസമയം ജില്ലയിൽ പരമ്പരാഗതമായി വിജയിക്കുന്ന സീറ്റുകൾക്കു പുറമേ അട്ടിമറി വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.ശബരിമല വിഷയവും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്ന ആരോപണങ്ങളുമാണ് ബിജെപി ഉയർത്തുക. ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നുമഅട്.

 'സിപിഎമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം!';പരിഹസിച്ച് വി മുരളീധരൻ 'സിപിഎമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം!';പരിഹസിച്ച് വി മുരളീധരൻ

കേരളത്തിലും ഉടനെ ബിജെപി അധികാരത്തിലെത്തും, വോട്ട് ഇരട്ടിക്കുമെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻകേരളത്തിലും ഉടനെ ബിജെപി അധികാരത്തിലെത്തും, വോട്ട് ഇരട്ടിക്കുമെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ

English summary
local body election; LDF preparing win district panchayath in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X