കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

കാസർഗോഡ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥാനനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ.

Local Body elections

ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്നും ജില്ലാ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് വാഹനങ്ങളും ഉപയോഗിക്കാം. നഗരസഭകളിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ട് വാഹനങ്ങളാണ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം കോർപ്പറേഷനിൽ സ്ഥാനാ്‍ത്ഥിക്ക് നാല് വാഹനങ്ങൾ വരെ ഉപയോഗിക്കാം.

പ്രചരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. മാത്രമല്ല
ച്ചഭാഷിണികള്‍ അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലും മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന ഉറപ്പ് വരുത്തണം. രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണം നടത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻറെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണെന്ന് ഉറപ്പ് വരുത്തണം.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

 പ്രസംഗമത്സര വിജയിയോട് തൊപ്പി വെക്കാത്ത ഫോട്ടോ ആവശ്യപ്പെട്ട് യുവസമിതി, വാട്സ് ആപ്പ് ചാറ്റ് വിവാദത്തിൽ പ്രസംഗമത്സര വിജയിയോട് തൊപ്പി വെക്കാത്ത ഫോട്ടോ ആവശ്യപ്പെട്ട് യുവസമിതി, വാട്സ് ആപ്പ് ചാറ്റ് വിവാദത്തിൽ

12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്

വാക്സിൻ മുതൽ കൊവിഡ് പ്രതിരോധത്തിനുള്ള ഫണ്ട് വരെ;പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടത്വാക്സിൻ മുതൽ കൊവിഡ് പ്രതിരോധത്തിനുള്ള ഫണ്ട് വരെ;പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടത്

ബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണംബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണം

English summary
Local Body elections; Election Commission determines the number of campaign vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X