കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പോലീസ്

Google Oneindia Malayalam News

കാസർകോട്: തദ്ദേശഭരണ തെരെഞ്ഞടുപ്പ് പോളിംങ് ദിനത്തില്‍ വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ പോലിസ്. ജില്ലയെ എട്ട് പോലിസ് സബ്ഡിവിഷനുകളാക്കി ഓരോന്നിന്റെയും ചുമതല ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

മഞ്ചേശ്വരം, കുമ്പള എന്നീ പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി കുമ്പള സബ് ഡിവിഷനും, കാസറകോട്, മേല്‍പ്പറമ്പ എന്നീ പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി കാസര്‍കോട് സബ് ഡിവിഷനും, വിദ്യാനഗര്‍, ബദിയടുക്ക പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ബദിയടുക്ക സബ് ഡിവിഷനും, ആദൂര്‍, ബേഡകം പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ആദൂര്‍ സബ് ഡിവിഷനും, ബേക്കല്‍, അമ്പലത്തറ പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ബേക്കല്‍ സബ് ഡിവിഷനും, ഹോസ്ദുര്‍ഗ്, നീലേശ്വരം പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ഹോസ്ദുര്‍ഗ് സബ് ഡിവിഷനും, ചന്തേര, ചീമേനി എന്നീ പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ചന്തേര സബ് ഡിവിഷനും, വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, രാജപുരം എന്നീ പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി രാജപുരം സബ് ഡിവിഷനുമായാണ് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 kerala-police-1-27-14

പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലയില്‍ എസ്.ഐ/എ.എസ്.ഐ മാരുടെ നേതൃത്വത്തില്‍ 76 ഗ്രൂപ്പ് പട്രോളിംങ് തെരെഞ്ഞെടുപ്പ് തലേദിവസം രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.ഓരോ പോലിസ് സ്റ്റേഷനുകളിലും രണ്ടു വീതം മൊത്തം 34 ലോ ആന്റ് ഓര്‍ഡര്‍ പട്രോളും എസ്.ഐമാരുടെ നേത്യത്വത്തില്‍ ഏര്‍പ്പെടുത്തി.ജില്ലയിലെ 17 പോലിസ് സ്റ്റേഷനുകളിലും ആക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഓരോ വീതം സ്‌ട്രേക്കിംഗ് പാര്‍ട്ടിയെ നിയോഗിച്ചു.എട്ട് സബ് ഡിവിഷനുകളിലും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ ഓരോവീതം സ്‌ട്രേക്കിംഗ് പാര്‍ട്ടിയെയും ഏര്‍പ്പെടുത്തി.ജില്ലാ പോലിസ് മേധാവിക്ക് കീഴീല്‍ ജില്ലയില്‍ മൂന്ന് സ്‌ട്രേക്കിംഗ് ടീമിനെയും സംസ്ഥാന പോലിസ് മേധാവി, എ.ഡി.ജി.പി(ക്രമസമാധാനം), ഉത്തരമേഖല ഐ.ജി.പി കണ്ണൂര്‍ റെഞ്ച് ഡി.ഐ.ജി എന്നിവരുടെ കീഴില്‍ ഓരോ വീതം സ്‌ട്രേക്കിംഗ് പാര്‍ട്ടിയെയും ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിന്യാസിപ്പിച്ചു.

English summary
Local body elections: police have made extensive security arrangements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X