Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ വിവാഹം, വെട്ടിലായി ബിജെപി നേതാക്കള്‍

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയത്. അവസാന ഘട്ട പ്രചരണ എന്ന നിലയ്ക്ക് വീട് കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് പെട്ടിയിലാക്കുന്നതിന്റെ തിരക്കിനിടെയിലാണ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത ഒളിച്ചോട്ടം. ഇതോടെ ജനങ്ങളോട് എന്ത് പറയുമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു നേതാക്കളും അണികളും. ഇപ്പോഴിതാ ഒളിച്ചോടിയ ആ സ്ഥാനാര്‍ത്ഥി കാമുകനെ വിവാഹം കഴിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്.

മാലൂര്‍ പഞ്ചായത്ത്

മാലൂര്‍ പഞ്ചായത്ത്

മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മത്സരിക്കുന്ന ഭര്‍തൃമതിയായ സ്ഥാനാര്‍ത്ഥിയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസര്‍കോട് സ്വദേശിയുമായി ഒളിച്ചോടിയത്. പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം. ഇതോടെ വാര്‍ഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയ അവസ്ഥയിലായിരുന്നു.

ഭര്‍ത്താവും കുട്ടിയും

ഭര്‍ത്താവും കുട്ടിയും

ഭര്‍ത്താവും കുട്ടികളുമുള്ള ബിജെപി സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ എത്തുകയായിരുന്നു. ചില രേഖകള്‍ എടുക്കേണ്ടതുണ്ടെന്നും അത് എടുക്കുന്നതിന് വേണ്ടി പോകുകയാണെന്നും ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ പോയ സ്ഥാനാര്‍ത്ഥി പിന്നെ തിരിച്ചെത്തിയിട്ടില്ല.

വിവാഹിതയായി

വിവാഹിതയായി

ഒളിച്ചോടിയതിന് ശേഷം കാസര്‍കോട്ടെ ബേഡകത്ത് എത്തിയ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ കാമുകനെ വിവാഹം കഴിച്ചിരിക്കുകയാണ്. ബേഡകത്തെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ വച്ചാണ് വിവാഹം നടന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒളിച്ചോടിയ അടുത്ത ദിവസം ഇവര്‍ ബേഡകത്തെ പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരായതിന് ശേഷം അരിച്ചെപ്പ് ക്ഷേത്രത്തില്‍ എത്തി വിവാഹം കഴിക്കുകയായിരുന്നു.

കാമുകന്‍ ഗള്‍ഫില്‍

കാമുകന്‍ ഗള്‍ഫില്‍

ഗള്‍ഫിലായിരുന്നു കാമുകന്‍ നാട്ടിലെത്തിയതോടെയാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ഇയാളുമായി അടുപ്പമുണ്ടെന്നാണ് വിവരം. കാമുകന്‍ നാട്ടിലെത്തിയതോടെ ഇവര്‍ തമ്മില്‍ വീണ്ടും അടുക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

വെട്ടിലായത് ബിജെപിക്കാര്‍

വെട്ടിലായത് ബിജെപിക്കാര്‍

പോയ സ്ഥാനാര്‍ത്ഥി ഇനി എന്താലായും തിരിച്ചുവരില്ല. ഇതോടെ നാട്ടുകാരോട് എന്ത് പറയുമെന്ന് അറിയാത്ത അവസ്ഥയിലാണ് പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒളിച്ചോടാമായിരുന്നില്ലെ എന്നാണ് അണികളും നേതാക്കളും ഇരുവരോടും ചോദിക്കുന്നത്. എന്തായാലും മാലൂരിലെ ബിജെപി നേതാക്കള്‍ ആകെ വെട്ടിലായ അവസ്ഥയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+