കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം തുടങ്ങി, കാസർഗോഡ് 8 കേന്ദ്രങ്ങൾ

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ വോട്ടിങ്ങ് സാധനങ്ങളുടെ വിതരണത്തിനായി സജ്ജമാക്കിയത് 8 കേന്ദ്രങ്ങൾ. കാസർകോട് ഗവ കോളജ്, കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂൾ, ബോവിക്കാനം ബിഎആർഎച്ച്എസ്എസ്, ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ, പടന്നക്കാട് നെഹ്റു കോളജ്, നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പരപ്പ ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണു കേന്ദ്രങ്ങൾ ഒരുക്കിയത്. ഇവിടങ്ങളിൽ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി.

dvds-1606555676.jpg -Propertie

പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

തദ്ദേശഭരണ തെരഞ്ഞെടുപ്പ് സുരക്ഷ-ക്രമസമാധനപരിപാലനത്തിന്റെ മുന്നോടിയായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കാസര്‍കോട്് പാറക്കട്ടയിലുള്ള ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍ വിവിധയിനം ഗ്രനേഡ് പ്രയോഗത്തെ കുറിച്ച് രണ്ടുദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു. ഡൈമാര്‍ക്കര്‍ ഗ്രേനേഡ്, ടിയര്‍സ്‌മോക്ക് ഗ്രനേഡ്, ടിയര്‍സ്‌മോക്ക്‌ഷെല്‍, സ്റ്റേണ്‍ സെല്‍സ്റ്റേണ്‍ ഗ്രനേഡ് തുടങ്ങിയവ പരിചയപ്പെടുത്തി. ഡിവൈ.എസ്.പി മുതല്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍വരെ റാങ്കിലുള്ളവര്‍ പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. പോലിസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച കാലാവധി കഴിഞ്ഞ മുഴുവന്‍ ഗ്രനേഡുകളും നശിപ്പിക്കുകയും പുതിയവ വിതരണം ചെയ്യുകയും ചെയ്തു

84 ക്രിട്ടിക്കല്‍ ബൂത്തൂകൾ

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളാണുള്ളത്. ഇതില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളാണുള്ളത്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സി.സി.ടി.വി ക്യാമറകള്‍ സ്്ഥാപിക്കേണ്ടതും സംബന്ധിച്ച് കമീഷന്‍ തീരുമാനിക്കുക.

English summary
Local elections; Distribution of counting materials started,8 centers in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X