കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് സാധാരണ നിലയിലേക്ക്: ലോക്ക് ഡൗൺ ഇളവ്, ഏഴ് മുതൽ ഏഴ് വരെ കടകൾക്ക് പ്രവർത്തനാനുമതി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ എട്ട് ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി. ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

 റെഡ്സോണിൽ നിന്നെത്തി ക്വാറന്റൈനിൽ പോകാതെ മുങ്ങി: 117 വിദ്യാർത്ഥികളെ തപ്പി അധികൃതർ റെഡ്സോണിൽ നിന്നെത്തി ക്വാറന്റൈനിൽ പോകാതെ മുങ്ങി: 117 വിദ്യാർത്ഥികളെ തപ്പി അധികൃതർ

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ മെയ് മാസത്തില്‍ ഇതുവരെ പുതുതായി ആര്‍ക്കും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 178 കേസുകളില്‍ 177 പേര്‍ക്കും രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രമാണ്. ഇതോടെ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവില്‍ കാസർഗോഡ് ജില്ലയില്‍ ചെമ്മനാട് പഞ്ചായത്തിലെ 22ആം വാര്‍ഡും ചെങ്കള പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും മാത്രമാണ് ഹോട്ട്സ്പോര്‍ട്ടുകളായി നിലനിൽക്കുന്നത്.

 coronavirus-887

ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ മടങ്ങിയെത്തുന്നവരെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയര്‍ സെന്ററുകളിലാണ് ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളിലാണ്. സബ് കളക്ടറും കാസര്‍കോട് ആര്‍ഡിഒയും ഈ രണ്ട് കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ഇതിനു സമാനമായ അവസ്ഥ തന്നെയാണ് കണ്ണൂരിലുമുള്ളത്.കൊ വിഡ് വൈറസ് രോഗബാധയെന്ന സംശയത്തിൽ കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 197 പേര്‍ മാത്രമാണ്. ജില്ലയില്‍ വെള്ളിയാഴ്ച്ച പത്ത്‌പേര്‍ക്ക് കൂടി രോഗം ഭേദമായി
ഇനി അഞ്ചുപേര്‍ മാത്രമേ ചികിത്സയിലുള്ളൂ. കൊവിഡ് വൈറസ് രോഗവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് തുടർച്ചയായ നാലാംദിനവും ആശ്വാസം നൽകുന്നതായിരുന്നു.

ചികിത്സയിലുണ്ടായിരുന്ന പത്ത്‌ പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആശുപത്രിയിൽ നിന്ന് മടങ്ങിയിരുന്നു. ഇനി അഞ്ചു പേര്‍ മാത്രമേ വിവിധ ആശുപത്രികളില്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നുളളൂ. ഇതോടെ ജില്ല രോഗവ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓറഞ്ച് സോണിലേക്ക് ജില്ല മാറാനുളള സാധ്യതയേറി. 118 പേരില്‍ 113 പേരാണ് ഇന്നലെയോടെ രോഗ വിമുക്തി നേടിയത്. എരിപുരം സ്വദേശി, മൂരിയാട് സ്വദേശികളായ നാലുപേര്‍, ചെറുവാഞ്ചേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍,പെരളശ്ശേരി, മൊകേരി എന്നിവിടങ്ങളില്‍ നിന്നുളളവരുമാണ് കഴിഞ്ഞ ദിവസം രോഗ മുക്തരായി ആശുപത്രി വിട്ടത്.

Recommended Video

cmsvideo
രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

അതേസമയം കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 197 പേര്‍ മാത്രമാണ്. ഇവരില്‍ 50 പേര്‍ ആശുപത്രിയിലും 147 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 15 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ആശുപത്രി വിട്ടു. ഇതുവരെ 4252 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4139 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3905 എണ്ണം നെഗറ്റീവാണ്. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 127 എണ്ണമാണ്.

English summary
Lockdown relaxation in Kasargod after a decreases numbur of Coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X