കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പശുക്കടത്തിന്റെ പേരില്‍ കാസര്‍കോട്ടും അക്രമം; ഡ്രൈവറെയും സഹായിയെയും അക്രമിച്ചു, അക്രമികൾ അരലക്ഷം കവർന്നെന്നും പരാതി!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: പശുക്കടത്തിന്റെ പേരില്‍ കാസര്‍കോട്ടും അക്രമം. കര്‍ണാടക സ്വദേശികളായ ഡ്രൈവറെയും സഹായിയെയും ആക്രമിച്ചു. പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും സംഘം കടത്തിക്കൊണ്ടുപോയതായി പരാതി. അക്രമത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ് (30)എന്നിവരെയാണ് ഏഴംഗ സംഘം ആക്രമിച്ചത്.

<strong>കണ്ണൂർ പിടിക്കാനുറച്ച് ബിജെപി; സിപിഎം അതൃപ്തരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും, ചുമതല കൃഷ്ണദാസിന്!!</strong>കണ്ണൂർ പിടിക്കാനുറച്ച് ബിജെപി; സിപിഎം അതൃപ്തരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും, ചുമതല കൃഷ്ണദാസിന്!!

പരിക്കേറ്റ ഇവരെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ എന്‍മകജെ മഞ്ചനടുക്കത്തു വച്ചാണ് അക്രമം നടന്നത്. കര്‍ണാടകയിലെ പുത്തൂര്‍ കെദിലയില്‍ നിന്നും ബന്തിയോട്ടേക്കായിരുന്നു മൂന്ന് പശുക്കളെ കൊണ്ടുവന്നത്. പുത്തൂരിലെ ഇസ്മാഈലിന്റെ നിര്‍ദേശപ്രകാരമാണ് ഡ്രൈവര്‍ ഹംസയും സഹായി അല്‍ത്താഫും ചേര്‍ന്ന് പശുക്കളെ കൊണ്ടുവന്നത്.

Hamsa and Althaf

മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ 50,000 രൂപ ഏല്‍പിക്കാന്‍ ഇസ്മാഈല്‍ ഇവര്‍ക്ക് പണവും നല്‍കിയിരുന്നു. ഈ പണം നല്‍കാനായി ഹാരിസിന്റെ വീട്ടിലെത്തിയപ്പോഴാണ് കാറില്‍ സഞ്ചരിച്ച ഏഴംഗ സംഘം ഇവരെ പിന്തുടര്‍ന്നെത്തിയത്. പിക്കപ്പില്‍ നിന്നും ഇറങ്ങിയ ഉടനെ മാരകായുധങ്ങളുമായി തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് ഹംസയും അല്‍ത്താഫും പറഞ്ഞു.

ആക്രമിച്ച ശേഷം പിക്കപ്പ് വാന്റെ താക്കോല്‍ പിടിച്ചുവാങ്ങി പശുക്കളെയും കടത്തിക്കൊണ്ടുപോയെന്ന് ഇവര്‍ പരാതിപ്പെട്ടു. വണ്ടിയുടെ ഡാഷ് ബോക്‌സില്‍ വെച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിനിരയായവരില്‍ നിന്നും മൊഴിയെടുത്തു. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് തങ്ങളെ അക്രമിച്ചതെന്ന് അക്രമത്തിനിരയായവര്‍ പോലിസിനോട് പറഞ്ഞു.

English summary
Lorry driver attacked in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X