വീട്ടുമുറ്റത്ത് കളഞ്ഞ പോയ ജിമിക്കി കമ്മൽ 20 വർഷത്തിന് ശേഷം തിരിച്ചു കിട്ടി
കാസര്‍കോഡ്; വീട്ടുമുറ്റത്ത് കളഞ്ഞ പോയ കമ്മൽ 20 വർഷത്തിന് ശേഷം തിരിച്ചുകിട്ടയതിന്റെ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണി (85). വിവാഹത്തിന് മാതാപിതാക്കൾ നൽകിയ സ്വർണകമ്മലായിരുന്നു വർഷങ്ങൾക്ക് മുൻപ് നഷ്ടമായത്. അന്ന് കിടന്ന് തിരഞ്ഞിട്ടും കിട്ടാത്ത കമ്മൽ ഇന്ന് വീട്ടുവളപ്പിൽ ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ലഭിച്ചത്.
വീടിന്റെ കിണറിന് സമീപത്തായിരുന്നു കമ്മൽ നഷ്ടപ്പെട്ടത്. ഇപ്പോൾ കിട്ടിയത് കരനെൽ കൃഷിക്ക് മണ്ണൊരുക്കുമ്പോഴും.

എന്തായാലും നാരായണിയുടെ സങ്കടം മാറ്റാൻ തീർത്തതിന്റെ സന്തോഷത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളായ ബേബി കുണ്ടംപാറയും സംഘവും. ഭർത്താവ് മരിച്ച നാരായണി നിലവിൽ മകൻ ബാലകൃഷ്ണനൊപ്പമാണ് താമസിക്കുന്നത്.












Click it and Unblock the Notifications