കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സുന്ദര' ഒഴിഞ്ഞപ്പോൾ മഞ്ചേശ്വരത്ത് ബിജെപിക്ക് അടുത്ത തലവേദന; ഇത്തവണ 'പൈനാപ്പിൾ' ചിഹ്നത്തിൽ

Google Oneindia Malayalam News

മഞ്ചേശ്വരം; സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ നിയമസഭ തിര‍ഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ ഇക്കുറി സാഹചര്യങ്ങൾ എല്ലാം അനുകൂലമാക്കി മണ്ഡലത്തിൽ താമരവിരിയിക്കും എന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം.

ഇതിന്റെ ഭാഗമായി വോട്ടുചോർച്ച തടയാൻ ബിഎസ്പി സ്ഥാനാർത്ഥി സുന്ദരയെ കൊണ്ട് കഴിഞ്ഞ ദിവസം പത്രിക പിൻവലിപ്പിച്ചിരുന്നു. എന്നാൽ സുന്ദരയെന്ന ആശങ്ക ഒഴിഞ്ഞപ്പോള് മറ്റൊരു തലവേദനയാണ് ഇപ്പോൾ മണ്ഡലത്തിൽ ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

2016 ൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. ലീഗിന്റെ പിബി അബ്ദുൾ റസാഖ് 56870 വോട്ടുകൾ നേടിയപ്പോൾ സുരേന്ദ്രന് 56781 വോട്ടുകൾ നേടാൻ] സാധിച്ചു. വെറും 89 വോട്ടുകൾക്കായിരുന്നു മണ്ഡലം കൈവിട്ടത്.അന്ന് സുരേന്ദ്രന് വലിയ വെല്ലുവിളി തീർത്തത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അപരന്‍ കെ സുന്ദരയായിരുന്നു.

467 വോട്ടുകൾ

467 വോട്ടുകൾ

തിരഞ്ഞെടുപ്പിൽ 467 വോട്ടുകള്‍ ആയിരുന്നു സുന്ദര സമാഹരിച്ചത്. ഇത്തവണയും സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ബിഎസ്പി സ്ഥാനാർത്ഥിയായിട്ടായിരുന്നു ഇത്. എന്നാൽ പിന്നീട് അദ്ദേഹം പത്രിക പിൻവലിച്ചു. സുരേന്ദ്രൻ ആവശ്യപ്പെട്ടത് പ്രകാരമാണ് പത്രിക പിൻവലിച്ചതെന്നും ഇനി അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നുമാണ് സുന്ദര പ്രഖ്യാപിച്ചത്.

അപരൻ

അപരൻ

ഇതോടെ പകുതി ആശ്വാസത്തിലായിരുന്നു ബിജെപി ഇവിടെ. എന്നാൽ ഇത്തവണ സുന്ദരയ്ക്ക് പകരം മറ്റൊരു അപരനാണ് സുരേന്ദ്രന് പാരയായിരിക്കുന്നത്. എം സുരേന്ദ്രൻ എന്ന അപരനാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. പൈനാപ്പിൾ ചിഹ്നത്തിലാണ് എം സുരേന്ദ്രൻ ജനവിധി തേടുന്നത്. ഇതോടെ 'താമരയുടെ' വോട്ട് പൈനാപ്പിൾ പിടിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതേസമയം മഞ്ചേശ്വരത്ത് ഇക്കുറി പ്രതീക്ഷ ഉയർന്ന നിലയിലാണ് കെ സുരേന്ദ്രനും ബിജെപി ക്യാമ്പും. മനോരമ ന്യൂസ് പുറത്തുവിട്ട പ്രീ പോൾ സർവ്വേയിൽ മഞ്ചേശ്വരത്ത് ബിജെപി വിജയം പ്രവചിച്ചിരുന്നു. മഞ്ചേശ്വരം കൂടാതെ പത്തനംതിട്ടയിലെ കോന്നിയിലും സുരേന്ദ്രൻ മത്സരിക്കുന്നുണ്ട്.

 ഉപതിരഞ്ഞെടുപ്പും ലോകസഭയും

ഉപതിരഞ്ഞെടുപ്പും ലോകസഭയും

അതേസമയം ഇക്കുറിയും മഞ്ചേശ്വരത്ത് അത്ഭുദങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 2019 ലെ ഉപതിരഞ്ഞെടുപ്പ് കണക്കുകളാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. 2016 ൽ 89 വോട്ടുകൾക്ക് ജയിച്ചിടത്ത് ഉപതിരഞ്ഞെടുപ്പിൽ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ലീഗ് സ്ഥാനാർത്ഥിയുടെ വിജയം. മാത്രമല്ല ലോക്സഭ കണക്കുകളും യുഡിഎഫിന് അനുകൂലമാണ്. 11,113 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് രാജ്മോഹൻ ഉണ്ണിത്താൻ നേടിയത്.

രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ആരോഗ്യപ്രവര്‍ത്തകരെ പോലും വേട്ടയാടി; കടകംപള്ളി സുരേന്ദ്രന്‍രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ആരോഗ്യപ്രവര്‍ത്തകരെ പോലും വേട്ടയാടി; കടകംപള്ളി സുരേന്ദ്രന്‍

അരൂര്‍ ഇത്തവണ ആര് പിടിച്ചെടുക്കും; ദലീമ ജോജോയോ ഷാനി മോള്‍ ഉസ്മാനോ? മണ്ഡലപരിചയംഅരൂര്‍ ഇത്തവണ ആര് പിടിച്ചെടുക്കും; ദലീമ ജോജോയോ ഷാനി മോള്‍ ഉസ്മാനോ? മണ്ഡലപരിചയം

രമേശ്‍ ചെന്നിത്തലയ്ക്ക് വിമതന്‍ കെപിസിസിയില്‍ നിന്ന് തന്നെ; മത്സരം ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍രമേശ്‍ ചെന്നിത്തലയ്ക്ക് വിമതന്‍ കെപിസിസിയില്‍ നിന്ന് തന്നെ; മത്സരം ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam

English summary
M surendran contesting in manjeswaram creating another head ache for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X