Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്ദര ഇത്തവണ സുരേന്ദ്രന് ഭീഷണിയല്ല; സുരേന്ദ്രൻ പറഞ്ഞപ്പോൾ പത്രിക പിന്‍വലിച്ച് എതിർ സ്ഥാനാർത്ഥി... കഥയിങ്ങനെ

മഞ്ചേശ്വരം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത് 89 വോട്ടുകള്‍ക്കായിരുന്നു. അന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേന്ദ്രന്റെ അപരന്‍ കെ സുന്ദര നേടിയത് 467 വോട്ടുകള്‍ ആയിരുന്നു. സുരേന്ദ്രന് കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് അന്ന് സുന്ദര സമാഹരിച്ചത് എന്നാണ് പറയുന്നത്.

ഇത്തവണയും സുന്ദര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിട്ടാണ് സുന്ദരയുടെ പത്രിക. എന്നാല്‍ ആ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിഞ്ഞിരിക്കുകയാണ്. കെ സുരേന്ദ്രന്റെ ആവശ്യപ്രകാരം പത്രിക പിന്‍വലിക്കുന്നു എന്നാണ് സുന്ദര പ്രഖ്യാപിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍...

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

സ്ഥാനാര്‍ത്ഥിയെ കാണിനില്ലെന്ന്

സ്ഥാനാര്‍ത്ഥിയെ കാണിനില്ലെന്ന്

ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ സുന്ദര ഇത്തവണ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കാണാന്‍ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ബിഎസ്പി നേതാക്കള്‍ ആരോപിച്ചത്. ബിജെപി സുന്ദരയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ആരോപണം.

ബിജെപിയുടെ ഭീഷണി

ബിജെപിയുടെ ഭീഷണി

കെ സുന്ദരയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബിഎസ്പി ജില്ലാ നേതാക്കള്‍ ആരോപിച്ചിരുന്നു. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു.

ബിജെപി റാഞ്ചി

ബിജെപി റാഞ്ചി

എന്നാല്‍ കെ സുന്ദരയെ ബിജെപി റാഞ്ചി എന്ന മട്ടിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബിജെപി നേതാക്കള്‍ക്കൊപ്പം സുന്ദര നില്‍ക്കുന്ന ചിത്രം വാട്‌സ് ആപ്പില്‍ കഴിഞ്ഞ ദിവസം തന്നെ പ്രചരിക്കുകയും ചെയ്തു. ബിജെപി തന്നെ ആയിരുന്നു ഈ ചിത്രം പുറത്ത് വിട്ടത്.

സുരേന്ദ്രന്‍ പറഞ്ഞു, പിന്‍വലിക്കുന്നു

സുരേന്ദ്രന്‍ പറഞ്ഞു, പിന്‍വലിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയും ആയ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതിനാലാണ് താന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നത് എന്നാണിപ്പോള്‍ കെ സുന്ദര വ്യക്തമാക്കുന്നത്. അതിന് സമ്മര്‍ദ്ദമോ ഭീഷണിയോ ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫോണ്‍ ഓഫ് ചെയ്തത് ബിജെപി നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും സുന്ദര പറയുന്നുണ്ട്.

 ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേര്‍ന്നു

എന്തായാലും താന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു എന്നാണ് സുന്ദര വ്യക്തമാക്കുന്നത്. ഇത്തവണ കെ കെസുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ നിന്ന് പത്രിക പിന്‍വലിക്കാന്‍ ഭീഷണിയുണ്ട് എന്ന രീതിയില്‍ ബിഎസ്പി നേതാക്കളോട് പറഞ്ഞിട്ടുണ്ട് എന്നത് അദ്ദേഹം തള്ളിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

ഇത്തവണ വലിയ വിജയ പ്രതീക്ഷയില്‍ ആണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍. മനോരമ ന്യൂസ് പുറത്ത് വിട്ട പ്രീ പോള്‍ സര്‍വ്വേയില്‍ മഞ്ചേശ്വരത്ത് എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം കൂടാതെ കോന്നിയിലും കെ സുരേന്ദ്രന്‍ മത്സരിക്കുന്നുണ്ട്.

ആരോപണം കടുക്കും

ആരോപണം കടുക്കും

കെ സുന്ദര നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത് എന്തായാലും മണ്ഡലത്തില്‍ ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു എന്ന ആരോപണത്തില്‍ ബിഎസ്പി നേതാക്കള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നും ഉണ്ട്. യുഡിഎഫും എല്‍ഡിഎഫും ഇത് പ്രചാരണ വിഷയമാക്കുമെന്നാണ് സൂചന.

200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം

നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+