ബഹ്റൈനില്‍ ജോലിക്കിടെ കാണാതായ കാസര്‍കോട് സ്വദേശി മരിച്ച നിലയില്‍
കാസര്‍കോട്: ബഹ്റൈനില്‍ ജോലിക്കിടെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ കാസര്‍കോട് സ്വദേശി മരിച്ച നിലയില്‍. പെരുമ്പള കോളിയടുക്കം വയലാംകുഴി സ്വദേശി മഹേഷിനെ (30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന മഹേഷിനെ ശനിയാഴ്ച രാവിലെ കാണാതായിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരിച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് മഹേഷ് റിഫയിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. വയലാംകുഴി ബാലാമണി കണ്ണന് വടക്കേടത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മനോജ്, മഹേന്ദ്രന്.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications