കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചക്കറി കൃഷിക്കൊപ്പം ഇടവിളയായി രസത്തിന് കഞ്ചാവ് ചെടിയും വളര്‍ത്തി; അഞ്ചുമാസം കൊണ്ട് ആറടി ഉയരം!!

പച്ചക്കറി കൃഷിക്കൊപ്പം ഇടവിളയായി രസത്തിന് കഞ്ചാവ് ചെടിയും വളര്‍ത്തി; അഞ്ചുമാസം കൊണ്ട് ആറടി ഉയരമുള്ളതെന്ന്!!

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിക്കൊപ്പം ഇടവിളയായി ഒരു രസത്തിന് നാല് കഞ്ചാവ് ചെടിവളര്‍ത്തിയ ഗൃഹനാഥന്‍ കുടുങ്ങി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും വെസ്റ്റ് എളേരി കൊളത്തുകാട് താമസക്കാരനുമായ കോട്ടയില്‍ ബെന്നി (52)യെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വീട്ടിലെത്തി പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എച്ച് കൃഷണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

'സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഓടുന്നവർ'<br>'സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ'സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഓടുന്നവർ'
'സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ

വീടിനോട് ചേര്‍ന്ന് വീട്ടുവളപ്പില്‍ ഓല കൊണ്ട് മറച്ചാണ് പച്ചക്കറികൃഷി നടത്തിയത്. പച്ചക്കറി കൃഷിക്കൊപ്പം ഇടവിളയായി നാല് കഞ്ചാവ് ചെടി നട്ടിരുന്നു. വളവും വെള്ളവും കൊടുത്ത് വളര്‍ത്തി പരിപാലിച്ച് അഞ്ച് മാസം കൊണ്ട് ആറടിയോളം ഉയരത്തിലുള്ള കഞ്ചാവ് ചെടിയായതോടെ നാട്ടുകാര്‍ ഇത് കണ്ടുപിടിച്ചു. തുടര്‍ന്ന് എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. 26 വര്‍ഷം മുമ്പു ക്വാറിയിലെ തൊഴിലാളിയായാണ് ബന്നി കാസര്‍കോട്ട് എത്തിയത്.

ganjacase-1563

തുടര്‍ന്ന് ഇവിടെ തന്നെ വിവാഹം കഴിച്ച് കൊളത്തുകാട് കഴിഞ്ഞുകൂടുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പിവന്റീവ് ഓഫീസര്‍മാരായ എന്‍.ജി രഘുനാഥന്‍, പി അശോകന്‍, എം അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം പ്രസാദ്, എ വി പ്രശാന്ത് കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി പി സരിത എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

English summary
Man arrested by excise regarding Ganja farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X