കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊല്ലം സ്വദേശി അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: ഓണ്‍ലൈനിലൂടെ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറ വില്ലേജിലെ ശ്യാം രാജ് (23) ആണ് നീലേശ്വരം പോലീസിന്റെ പിടിയിലായത്. ദില്ലിയില്‍ ഓഫീസ് തുറന്നാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സാപും ഫേസ്ബുക്കും വഴി കേരളത്തിലുടനീളം എയര്‍പോര്‍ട്ടില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയത്.

മുംബൈയിൽ കനത്ത മഴ തുടരുന്നു; രണ്ടിടങ്ങളിലായി മതിലിടിഞ്ഞ് വീണ് 16 മരണം, പൊതു അവധി പ്രഖ്യാപിച്ചുമുംബൈയിൽ കനത്ത മഴ തുടരുന്നു; രണ്ടിടങ്ങളിലായി മതിലിടിഞ്ഞ് വീണ് 16 മരണം, പൊതു അവധി പ്രഖ്യാപിച്ചു

ദില്ലി വ്യാജ അക്കൗണ്ടും സിംകാര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതോളം മലയാളികളാണ് തട്ടിപ്പിനിരയായത്. നീലേശ്വരം സ്വദേശിയുടെ പരാതിപ്രകാരമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ദില്ലിയിലാണെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരം ലഭിച്ചു. തുടര്‍ന്ന് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ എം.എ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ സംഘം ദില്ലിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.

shyamraj-1

ദില്ലിയിലെത്തിയ പൊലീസ് ഗാസിയാബാദ് പശ്ചിമ വിഹാര്‍, നോയിഡ, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. സംഘത്തിലെ പ്രധാന കണ്ണി കൊല്ലം ജില്ലക്കാരന്‍ ശ്യാം രാജ് കേരളത്തിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതോടെ പോലീസ് നാട്ടിലെത്തുകയായിരുന്നു. പിന്നീട് പ്രതിയെ ഇടുക്കി കട്ടപ്പനയില്‍ വച്ച് അനേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന്‍ സി.പി.ഒ രജീഷ്, കാസര്‍കോട്് സൈബര്‍ സെല്ലിലെ ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English summary
Man arrested in airport job fraud from Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X