കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരു വയോധികന്റെ കൂടി മരിച്ചു: കാസർഗോഡ് മരിച്ചവരുടെ എണ്ണം 13 ആയി!!

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിൽ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ മംഗളുരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല. രണ്ടുദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ അതിർത്തിയിൽ വെച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.

 'ഈ ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് തോമസ് ഐസക്' 'ഈ ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് തോമസ് ഐസക്'

അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തിൽ അതിർത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരിൽ രണ്ട് രോഗികൾക്കും ഇന്നലെ കർണാടക ചികിത്സ നിഷേധിച്ചിരുന്നു. കാസർകോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂർ മാട്ടൂലിൽ നിന്ന് പോയ റിഷാനയ്ക്കുമാണ് ദുരവസ്ഥ. ഇന്നലെ മൂന്ന് പേരാണ് കേരളത്തിൽ നിന്നും കർണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കൽ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതിൽ രണ്ട് പേരും മടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ അടിയന്തര ആവശ്യത്തിന് പോയാലും കർണാടകത്തിലെ ആശുപത്രികൾ ചികിത്സ നൽകില്ലെന്നുറപ്പായി.

xsuicide-1561001

അതേസമയം, ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, കർണാടക മുഖ്യമന്ത്രിയുമായി അടിയന്തരമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കാസർകോടുള്ള രോഗികൾക്ക് കേരളത്തിന്റെ ഏതു ഭാഗത്തും അടിയന്തിര ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ എയർലിഫ്റ്റിംങ് സാധ്യത ഉറപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. കർണ്ണാടക കേരളത്തോട് കാട്ടിയ മനുഷ്യത്വ രഹിതമായ നടപടികൾ ചൂണ്ടി കാട്ടി രോഗികളെ എയർലിഫ്റ്റിംങിലൂടെ കോഴിക്കോടും കൊച്ചിയിലൂം ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്ന‌ാണ് നടപടി.

കർണ്ണ‌ടക സർക്കാർ മണ്ണിട്ട് റോഡ് അടച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ പതിനൊന്ന് കാസർകോട് സ്വദേശികൾ മരിച്ചത് ചൂണ്ടികാട്ടി രോഗികൾക്ക് കോഴിക്കോടോ കൊച്ചിയിലോ എയർലിഫ്റ്റിംങിലൂടെ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ്കുമാർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ ഐഎഎസ് കത്ത് നടപടിക്കായി ഡിജിപിക്ക് കൈമാറി. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറാ എഡിജിപിക്കും കാസർകോഡ്, കൊച്ചി, കേ‌ാഴിക്കോട് സിറ്റികമ്മീണർമാരോട് ജില്ലാ കളക്ടർമാരുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

English summary
Man dies in Kasargod lack treatment over boarder clossure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X