കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു; മോഷ്ടാവിനെ പോലീസ് പൊക്കിയത് 24 മണിക്കൂറിനുള്ളില്‍!
കാസര്‍ഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. മോഷ്ടാവിനെ 24 മണിക്കൂറിനുള്ളില്‍ പോലീസ് പൊക്കി. മഞ്ചേശ്വരം പാവൂര്‍ ജീര്‍ക്കട്ടെയിലെ അബ്ദുല്‍ സലീമാ (42)ണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കവര്‍ച്ച നടന്നത്. ചെങ്കള ബംബ്രാണിയിലെ ഷഫീഖ് അസ്മിന്‍ ആഇശ ദമ്പതികളുടെ മകളായ മറിയം ജുസ്ലയുടെ ഒന്നരപ്പവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്.

ബൈക്കിലെത്തിയ അബ്ദുല്‍ സലീം മാലപൊട്ടിച്ച് പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വിദ്യാനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യത്തില്‍ പ്രതിയെ കണ്ടെത്തി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് സി.സി.ടി.വിയില്‍ കുടുങ്ങിയത്. ഉടന്‍ എസ്.ഐ വി പി വിപിനും സംഘവും ചേര്‍ന്ന് പ്രതിയ അറസ്റ്റു ചെയ്തു. കുമ്പളയിലും പ്രതിക്കെതിരേ സമാനമായ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications