കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീൻ ഒഴിവാക്കാൻ ബെംഗളൂരുവിൽ നിന്ന് രഹസ്യമായി എത്തി,ഒടുവിൽ കൊവിഡ്!

  • By Desk
Google Oneindia Malayalam News

കാസർഗോഡ്; ക്വാറന്റീൻ ഒഴിവാക്കാനായി ജില്ലാ ഭരണകുടത്തേയും ആരോഗ്യപ്രവർത്തകരേയും അറിയിക്കാതെ ജില്ലയിൽ എത്തിയ ചെങ്കള സ്വദേശിക്ക് കൊവിഡ് സ്ഥിരികരിച്ചു. 25 നാണ് ഇയാൾ നാട്ടിലെത്തിയത്. പനി വന്നതിനെ തുടർന്ന് അന്ന് തന്നെ ചെങ്കളയിലെ ഇകെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ആരോഗ്യപ്രവർത്തകരിൽ നിന്നും തന്റെ റൂട്ട് മാപ് ഇയാൾ മറച്ചുവയ്ക്കുകയും ചെയ്തു.

തന്റെ സ്വന്തം കാറിൽ ആലപ്പുഴ വരെ മാത്രമേ പോയിട്ടുള്ളൂവെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവിൽ എത്തിയെന്നും അവിടെ ഒരു വീട് സന്ദർശിച്ചുവെന്നുമാണ് വിവരം. ഈ ദിവസങ്ങളിൽ അവിടെ ഉള്ളവർക്ക് പനി ഉണ്ടായിരുന്നു. ഇവിടെ ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് ഇയാൾ ആലപ്പുഴയിലേക്ക് കാറെടുത്ത് പോയത്.

coronavirus19-158399087

അതേസമയം പനിച്ചപ്പോൾ ഇയാളെ ചികിത്സിച്ച ചെങ്കളയിലെ ആശുപത്രിയിലെ 10 ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഇയാൾ സ്കാനിങ്ങ് എടുത്ത സെന്ററും അടച്ചിട്ടുണ്ട്. അതേസമയം രോഗം മറച്ചുവയ്ക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം വിവരം മറച്ചുവെയ്ക്കുന്നത് സമൂഹവ്യാപനത്തിന് ഉൾപ്പെടെ കാരണമാകുമെന്ന് അധികൃതർ പറഞ്ഞു.

അതിനിടെ ജില്ലയിൽ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നും ഒരാൾ ബാംഗളൂരുവിൽ നിന്നുമാണ് വന്നവറെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും പരിയാരത്തും ചികിത്സയിലുള്ള ജൂൺ 27 ന് ബാംഗളൂരുവിൽ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

 <strong>അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം</strong> അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം

2 കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് പാലക്കാട് കൊവിഡ്; ചികിത്സയിലുള്ള രോഗബാധിതർ 2452 കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് പാലക്കാട് കൊവിഡ്; ചികിത്സയിലുള്ള രോഗബാധിതർ 245

തമിഴ്നാട്ടില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; പുതിയ രോഗികള്‍ 4343തമിഴ്നാട്ടില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; പുതിയ രോഗികള്‍ 4343

English summary
man who came from banglore without informing officials tested covid positive in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X