കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരണപ്പെട്ടു; ഹൃദയാഘാതമെന്ന് ഡിഎംഒ

  • By News Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: കേരളത്തില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരണപ്പെട്ടു. കാസര്‍ഗോഡ് ഉദുമ കരിപ്പോടി സ്വദേശി അബ്ദുള്‍ റഹ്നാന്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച ദുബായില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു മരണം. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധന ഫലം ഇന്നാണ് ലഭിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കാസര്‍ഗോഡ് ഡിഎംഒ അറിയിച്ചു.

corona

കേരളത്തില്‍ ഇതുവരേയും 20 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ജൂണ്‍ 12 ന് മരണപ്പെട്ട തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്‍(67) ന്നയാളുടെ പരിശോധന ഫലം പോസ്റ്റീവായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഹൃദ്യോഗത്തിനും ചികിത്സ തേടിയിരുന്നു.

കേരളത്തില്‍ ഇന്നലെ 82 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളം- 13 പേര്‍ക്കും, പത്തനംതിട്ട -11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലത്ത് 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂണ്‍ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ഭേദമാവുന്നവരുടെ എണ്ണവും താരതമ്യേന കുടൂതലാണെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. ഇന്നലെ 73 പേരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികംപത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികം

English summary
one who died in Kasargod Who are under Home Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X