മഞ്ചേശ്വരത്ത് താമര വിരിയും; കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ,ഉദുമയിൽ അട്ടിമറി
കാസർഗോഡ്; സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മനോരമ ന്യൂസ്-വി.എം.ആര്‍ എക്സിറ്റ് പോള്‍ ഫലം. സിറ്റിംഗ് സീറ്റായ നേമം കഴിഞ്ഞാൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡമാണ് മഞ്ചേശ്വരം. അഞ്ച് സീറ്റുകൾ ഉള്ള കാസർഗോഡ് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ പ്രവചനങ്ങൾ ഇങ്ങനെ

നേരിയ ഭൂരിപക്ഷം
കടുത്ത മത്സരത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വിജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 0.60 % വ്യത്യാസത്തിലാണ് എൻഡിഎയ്ക്ക് വിജയം പ്രവചിക്കുന്നത്. യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തെത്തുമെന്നും സർവ്വേ പ്രവചിക്കുന്നു.

കെ സുരേന്ദ്രന്
കെ സുരേന്ദ്രന് 35.90 ശതമാനം വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫിന് 35.30 ശതമാനം വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശന് 27 ശതമാനം വോട്ടുമാണ് സർവ്വേ പ്രവചിക്കുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 89 വോട്ടിനായിരുന്നു മണ്ഡലത്തിൽ പരാജയപ്പെട്ടത്.

വലിയ വർധനവ്
മഞ്ചേശ്വരത്ത് ഇത്തവണ പോളിംഗിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. .76.81 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്. അതേസമയം ബിജെപി പ്രതീക്ഷ പുലർത്തിയ മറ്റൊരു മണ്ഡലമായ കാസർഗോഡ് യുഡിഎഫ് തന്നെ വിജയിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

കാഞ്ഞങ്ങാടും തൃക്കരിപ്പൂരും
ബാലകൃഷ്ണന്‍ 43.40 ശതമാനം, കുഞ്ഞമ്പു 42.20 ശതമാനം എൻഡിഎ 12.70 ശതമാനം എന്നിങ്ങനെ വോട്ടുകൾ നേടും. എന്നാൽ സിറ്റിംഗ് സീറ്റായ കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എൽഡിഎഫ് തന്നെ നിലനിർത്തും. മികച്ച ഭൂരിപക്ഷമാണ് ഇ ചന്ദ്രശേഖരന് സർവ്വേ പ്രവചിക്കുന്നു. എല്‍ഡിഎഫ് 47.60 %, യുഡിഎഫ് 33.30 ശതമാനം, എന്‍ഡിഎ 16.20 ശതമാനം എന്നിങ്ങനെയാണ് വോട്ടുശതമാനം. ...
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications