• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഞ്ചേശ്വരത്ത് കമറുദ്ദീനെ തന്നെ രംഗത്തിറക്കാന്‍ അണിയറ നീക്കം; ഇര പരിവേഷം... പക്ഷേ, നറുക്ക് അഷറഫിന്

മഞ്ചേശ്വരം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ ജയിലില്‍ ആയിരുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എ ജാമ്യം നേടി പുറത്തിറങ്ങി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് നിന്ന് ജനവിധി തേടാന്‍ ഉള്ള നീക്കങ്ങളും ഖമറുദ്ദീന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം.

'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി

കാപ്പന്‍ പോയാല്‍ ഒരു ചുക്കും സംഭവിക്കില്ല! ആഞ്ഞടിച്ച് മണിയാശാന്‍... ഇത് രണ്ടാം തവണ; സിപിഎം ഉറപ്പിച്ചു?

എന്നാല്‍ ഇത്തവണ ഒരു നീക്കുപോക്കിന് സംസ്ഥാന നേതൃത്വം തയ്യാറല്ല. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഖമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് മറ്റ് മണ്ഡലങ്ങളിലേയും ലീഗ് സ്ഥാനാര്‍ത്ഥികളെ ബാധിച്ചേക്കുമെന്നാണ് ഭയം. എന്നാല്‍ ഖമറുദ്ദീന്‍ അനുകൂലികള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്... പരിശോധിക്കാം...

ഇര പരിവേഷം

ഇര പരിവേഷം

ഇത്രയൊക്കെ വിവാദങ്ങളുണ്ടായിട്ടും എംസി ഖമറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയും മഞ്ചേശ്വരത്ത് ചരടുവലികള്‍ നടക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. എല്‍ഡിഎഫ് സര്‍ക്കാര്‍ വേട്ടയാടിയ നേതാവ് എന്ന 'ഇര പരിവേഷത്തില്‍' ഖമറുദ്ദീനെ ഇത്തവണ മത്സരിപ്പിക്കണം എന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഖമറുദ്ദീനെ മാത്രം

ഖമറുദ്ദീനെ മാത്രം

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ ഗൂഢാലോചനയും ആരോപിക്കപ്പെടുന്നത്. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാത്തത് എന്താണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ചോദ്യം. ഫാഷന്‍ ജ്വല്ലറിയുടെ എംഡി ആയിരുന്നു പൂക്കോയ തങ്ങള്‍.

തിരിച്ചടിയാകും

തിരിച്ചടിയാകും

എന്നാല്‍ ഖമറുദ്ദീന്റെ ആവശ്യത്തിന് ഇത്തവണ വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. ഖമറുദ്ദീനെ കൂടാതെ കളമശ്ശേരി എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞും അഴിമതി കേസില്‍ അറസ്റ്റിലായിരുന്നു. രണ്ട് പേരേയും ഇത്തവണ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് ലീഗിന്റെ തീരുമാനം.

എകെഎം അഷറഫ് വരും?

എകെഎം അഷറഫ് വരും?

മഞ്ചേശ്വരത്ത് ഇത്തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി എകെഎം അഷറഫിനെ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ് അഷറഫ്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആണ് എകെഎം അഷറഫ്. മണ്ഡലത്തില്‍ മികച്ച അഭിപ്രായമുള്ള യുവനേതാവാണ് ഇദ്ദേഹം.

കഴിഞ്ഞ തവണ വെട്ടി

കഴിഞ്ഞ തവണ വെട്ടി

പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്ന പേരുകളില്‍ ഒന്നും അഷറഫിന്റേതായിരുന്നു. എന്നാല്‍ അന്ന് അഷറഫിനേക്കാള്‍ സംസ്ഥാന നേതൃത്വം താത്പര്യം കാണിച്ചത് ഖമറുദ്ദീനോടായിരുന്നു.

ഭൂരിപക്ഷം കൂടിയപ്പോള്‍

ഭൂരിപക്ഷം കൂടിയപ്പോള്‍

2016 തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു പിബി അബ്ദുള്‍ റസാഖിന്റെ വിജയം. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും. എന്നാല്‍ 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖമറുദ്ദീന്‍ ഭൂരിപക്ഷം 7,923 ആക്കി ഉയര്‍ത്തി. എതിര്‍ സ്ഥാനാര്‍ത്ഥി അന്ന് കെ സുരേന്ദ്രന്‍ ആയിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും മണ്ഡലത്തില്‍ ഭൂരിപക്ഷം ഉയര്‍ത്തിയതോടെ ആണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത് എന്നാണ് ഖമറുദ്ദീന്റെ ആരോപണം.

നിര്‍ണായക പോരാട്ടം

നിര്‍ണായക പോരാട്ടം

കേരളത്തില്‍ ബിജെപിയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം. ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചാല്‍ മുസ്ലീം ലീഗും യുഡിഎഫും വലിയ വില നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ ഖമറുദ്ദീനെ പോലും പിണക്കാതെ സമവായത്തിലെത്താനാകും ലീഗ് നേതൃത്വം ശ്രമിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ രണ്ടാമതെത്തിയത് ബിജെപി ആയിരുന്നു.

ഉമ്മൻ ചാണ്ടിയെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തി ചെന്നിത്തല; ആ തെറ്റുകൾ ആവർത്തിക്കാനാണോ പിണറായി സർക്കാരെന്ന്

എന്‍സിപി കടുത്ത രാഷ്ട്രീയ നഷ്ടത്തിലേക്ക്? ചിലപ്പോൾ വട്ടപ്പൂജ്യം! കാപ്പന് വേണ്ടി ത്യജിക്കുന്നത് രാഷ്ട്രീയ ഭാവി

English summary
Manjeshwar: Supporters of Mc Kamaruddin pressurize for his candidature, but probability for AKM Ashraf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X