കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതി ചെലവ് വേണമെന്ന് പ്രതിഭാഗം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറില്ലെന്ന്!!

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനെത്തിയപ്പോള്‍ കോടതി ചെലവ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ നിന്നും പിന്മാറുന്നില്ലെന്ന് കെ സുരേന്ദ്രന്‍. എന്നാല്‍ കോടതി ചെലവ് നല്‍കണം എന്നുണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാര്‍ അല്ലെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 15 ലേക്ക് മാറ്റിവച്ചു.

പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്, പ്രതികരണങ്ങള്‍പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്, പ്രതികരണങ്ങള്‍

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതി ചെലവ് സുരേന്ദ്രനില്‍ നിന്ന് ആവശ്യപ്പെട്ടത്. കോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ യുഡിഎഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. പി ബി അബ്ദുര്‍ റസാഖിന്റെ നിര്യായണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതി ചെലവ് സുരേന്ദ്രനില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യമുന്നയിച്ചത്.

ksurendran-

അതേസമയം മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ടും കേസ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും കാരണം ഇനി തനിക്കല്ലെന്ന് കെ.സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എം.എല്‍.എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണെന്നും അദ്ദേഹം കുറിക്കുന്നു.

English summary
Manjeswaram by election case: K Surendran clears stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X