കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമാകുന്നു; 1200 ലേറെ പേർക്ക് പ്രയോജനം

Google Oneindia Malayalam News

കാസർഗോഡ്; മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഓൺലൈനായി നിർവ്വഹിക്കും.കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ്-ഹാർബർ എൻജിനിയറിങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.

മഞ്ചേശ്വരത്തെ 22 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരമേഖലയിൽ മത്സ്യലഭ്യതയും പ്രകൃതിദത്തമായ സൗകര്യങ്ങളും ഒത്തുചേർന്നതും മത്സ്യത്തൊഴിലാളി ആവാസ കേന്ദ്രങ്ങളോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശത്താണ് ഹാർബർ. തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കാൻ അനുമതിക്കായി 2011ലാണ് പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. 48.80 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് 2013 ലായിരുന്നു 75 ശതമാനം കേന്ദ്രസഹായത്തോടെ അംഗീകാരം ലഭിച്ചത്.

 pinarayivijayan

2014ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് ഹാർബർ യാഥാർത്ഥ്യമായത്. തുറമുഖം പ്രാവർത്തികമാവുന്നതോടെ പ്രദേശത്തെ 1200 ലധികം മത്സ്യത്തൊഴിലാളികൾക്ക് പ്രത്യക്ഷമായും 4800 ലധികം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏർപ്പെട്ട അനുബന്ധ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും പദ്ധതി സഹായകമാവും.

ലോകം മുഴുവന്‍ കണ്ട കാഴ്ചകള്‍ നീതിപീഠം കണ്ടില്ലെന്ന്!;വിധി ഇന്ത്യക്ക് അപമാനം:ടിഎന്‍ പ്രതാപന്‍ലോകം മുഴുവന്‍ കണ്ട കാഴ്ചകള്‍ നീതിപീഠം കണ്ടില്ലെന്ന്!;വിധി ഇന്ത്യക്ക് അപമാനം:ടിഎന്‍ പ്രതാപന്‍

കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി, റവന്യു-ഭവന നിർമാണ മന്ത്രി ഇ ചന്ദ്രശേഖരൻ, എക്സൈസ് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം.സി കമറുദ്ദീൻ, കെ. ദാസൻ എന്നിവർ മുഖ്യാതിഥിയാവും. എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എൻ.എ നെല്ലിക്കുന്ന്, സി.കെ. നാണു, എ. പ്രദീപ് കുമാർ, എം.കെ. മുനീർ, വി.കെ.സി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി രാജീവ് രഞ്ജൻ, ഫിഷറീസ്-ഹാർബർ എൻജിനിയറിങ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ലാ കളക്ടർമാരായ ഡോ. ഡി സജിത്ത് ബാബു, സാംബശിവ റാവു, ചീഫ് എൻജിനിയർ ബി ടി വി കൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാകുംഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാകും

ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ; ചിത്രങ്ങൾ ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നുഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ; ചിത്രങ്ങൾ ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നു

തൊഴിലില്ലായ്മ മൂലം വിവാഹംകഴിക്കാനാവാത്ത ആണുങ്ങൾ ലൈംഗിത നിറവേറ്റാനാണ് ബലാത്സംഗം ചെയ്യുന്നതെന്ന് കട്ജുതൊഴിലില്ലായ്മ മൂലം വിവാഹംകഴിക്കാനാവാത്ത ആണുങ്ങൾ ലൈംഗിത നിറവേറ്റാനാണ് ബലാത്സംഗം ചെയ്യുന്നതെന്ന് കട്ജു

English summary
Manjeswaram fishing port becomes a reality; more than 1200 people will be benefited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X