കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ബോധവത്കരണം; കാസർഗോഡ് 'മാഷ്' സൂപ്പറെന്ന് കളക്ടർ, ലോഗോ തയ്യാറാക്കിയാൽ സമ്മാനം

Google Oneindia Malayalam News

കാസര്‍കോട്;ജില്ലയിലെ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ബോധവത്കരണത്തില്‍ മാഷ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. കോ വിഡ് 19 ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ ജില്ലാതല കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.സംസ്ഥാന തലത്തിൽ തന്നെ ഐഇ സി കോര്‍കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ഏക ജില്ലയാണ് കാസര്‍കോട്.

covid

കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേറിട്ട രീതിയില്‍ മാഷ് പദ്ധതിയെ ഉപയോഗിക്കുന്നുണ്ട്. മാസ്‌ക്,സാനിറ്റൈസര്‍, എന്നിവ ഉപയോഗിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും പൊതുജനങ്ങളെ ഈ അധ്യാപകര്‍ നിരന്തരം ബോധവത്കരിക്കുകയും കോവിഡ് നിയന്ത്രണ നിയമലംഘനം കണ്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്ന മാഷ് പദ്ധതിയ്ക്ക് ഇതിനകം തന്നെ വളരെയധികം സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ ജില്ലയില്‍ നടത്തുന്ന ബോധവല്‍ക്കരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും പൊതുജനങ്ങളുടെ സ്വകാര്യ ജീവിതത്തിന് പ്രയാസം നേരിടാതിരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. പൊതു പരിപാടികളിലും ചടങ്ങുകളിലും 100 പേര്‍ക്കു വരെയാണ് പ്രവേശനം.എന്നാല്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ 1000 ചതുരശ്ര അടി വിസ്തൃതിയില്‍ സാമൂഹ്യ അകലം പാലിച്ച് 15 പേരെ മാത്രമേ അനുവദിക്കുവെന്നും കളക്ടര്‍ അറിയിച്ചു.

'മാഷി'ന് ഒരു ലോഗോ തയ്യാറാക്കി നല്‍കു, സമ്മാനം നേടു

അധ്യാപകരിലൂടെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണസംവിധാനം ആരംഭിച്ച മാഷ് പദ്ധതിയ്ക്ക് ലോഗോ തയ്യാറാക്കി നല്‍കാന്‍ അവസരം. ഡിസൈന്‍ ചെയ്ത ലോഗോകള്‍ സെപ്റ്റംബര്‍ 30 നകം [email protected] ലേക്ക് അയക്കാം. ലഭിച്ച ലോഗോകളില്‍ മികച്ചത് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്നതിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് : 04994 255145

കൊവിഡ് രോഗികൾ കുതിച്ചുയരുന്നു;രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സകൊവിഡ് രോഗികൾ കുതിച്ചുയരുന്നു;രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല;യാഥാർത്ഥ്യം അറിയാംമരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല;യാഥാർത്ഥ്യം അറിയാം

 വീണ്ടും കേരളം, ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന് വീണ്ടും കേരളം, ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

കർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേകർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ

English summary
mash project in kasargod is perfoming well says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X