Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്‌കാണ് മുഖ്യം' ക്യാമ്പയിന്‍ ഊര്‍ജ്ജിതമാക്കും: കൊറോണ കോര്‍ കമ്മറ്റി

കാസർഗോഡ്; 'മാസ്‌കാണ് മുഖ്യം' ക്യാമ്പയിന്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന കൊറോണ കോര്‍കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ കോവിഡ് കണക്കുകള്‍ വര്‍ധിക്കുന്നതായും കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധികളിലെ ജനങ്ങള്‍ക്കിടയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞതായും യോഗം വിലയിരുത്തി.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

corona336-1590085150-1616134903.jpg -Properties

മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഫ്ളയിങ് സ്‌ക്വാഡുകളെകൂടി ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരോടൊപ്പം പൊലീസും പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു. ജില്ലയില്‍ കോവിഡ് കണക്കുകള്‍ വര്‍ധിക്കുന്നതില്‍ യോഗം ആശങ്ക അറിയിച്ചു.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികളും 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണ്. ജില്ലയില്‍ 83 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ സംഘടിപ്പിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ നൂറ് ശതമാനംഉറപ്പാക്കാനായി വൃദ്ധ സദനങ്ങള്‍ കേന്ദ്രീകരിച്ചും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

റീമ വോറയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൂട്ടമായിരുത്തി ക്ലാസ് നടത്തരുത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളെയും ചെറിയ കുട്ടികളെയും ഒരുമിച്ച് ഇരുത്തി ക്ലാസ് എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ ഓണ്‍ലൈനായി മാത്രമാണ് ചെറിയ കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നല്‍കാന്‍ അനുമതിയുള്ളത്. അതിന് വിപരീതമായി നടത്തുന്ന ക്ലാസ് രീതികള്‍ അവസാനിപ്പിക്കണമെന്ന് യോഗം അറിയിച്ചു. വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലസ്റ്ററുകളായി തിരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പട്ടിക ലഭ്യമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എ.ഡി.എം അതുല്‍ എസ്.നാഥ്, ഡി.എം.ഒ ആരോഗ്യം ഡോ. എ.വി രാംദാസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Recommended Video

cmsvideo
    Election 2021-കല്യാശ്ശേരിയിൽ ഇത്തവണ എല്ലാവരും പുതുമുഖങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+