കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാവര്‍ക്കും വേണ്ടത് തന്റെ ചോര, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ല; വിവാദങ്ങളില്‍ എംസി കമറുദ്ദീൻ

Google Oneindia Malayalam News

മഞ്ചേശ്വരം: നിക്ഷേപത്തട്ടിപ്പില്‍ പരാതികള്‍ ഉയര്‍ന്നതോടെ എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎല്‍എയ്‌ക്കെതിരെ ഓഹരിയുടമകള്‍ കൊടുത്തത് അസാധാരണ സംഭവ വികാസമായാണ് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തപ്പെടുന്നത്. എംഎല്‍എയോടൊപ്പം മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസാണുള്ളത്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംസി കമറുദ്ദീന്‍ എംഎല്‍എ.

എല്ലാവര്‍ക്കും വേണ്ടത് തന്റെ ചോര

എല്ലാവര്‍ക്കും വേണ്ടത് തന്റെ ചോര

ജുവലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായാണ് എംഎല്‍എ ഇപ്പോള്‍ രംഗത്തെത്തിയത്. സമൂഹത്തിന്റെ മുമ്പില്‍ താനാണുള്ളത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും തന്റെ ചോരയാണ് വെണ്ടതെന്ന് എംസി കമറുദ്ദീന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു കമറുദ്ദീന്റെ പ്രതികരണം.

താന്‍ പങ്കെടുത്തിട്ടില്ല

താന്‍ പങ്കെടുത്തിട്ടില്ല

ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയിലും താന്‍ പങ്കെടുത്തിട്ടില്ല. ജുവലറിയുടെ ഡയറക്ടറായിരുന്ന പലരും കമ്പനി നഷ്ടത്തിലായതോടെ രാജിവച്ച് ഒഴിഞ്ഞു. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചതെന്നും കമറുദ്ദീന്‍ പറഞ്ഞു.

നിര്‍ബന്ധപ്രകാരം

നിര്‍ബന്ധപ്രകാരം

പൂക്കോയ തങ്ങള്‍ ഉള്‍പ്പെട്ടവരാണ് തന്നെ സമീപിച്ചത്. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആകാനില്ലെന്ന് ആര്‍ത്തിച്ച് പറഞ്ഞതായിരുന്നു. എന്നാല്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചുമതല ഏറ്റെടുത്തത്. സ്ഥാപനം ആരംഭിക്കാന്‍ മുന്നിട്ടറിങ്ങിയവര്‍ പോലും ഇപ്പോള്‍ രംഗത്ത് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഹരിച്ചില്ല

പരിഹരിച്ചില്ല

നഷ്ടത്തിലായപ്പോഴും ഡിവിഡന്റ് നല്‍കിക്കൊണ്ടിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. സ്ഥാപനം പൂട്ടാതിരിക്കാന്‍ ശ്രമം നടന്നെങ്കിലും അത് പരിഹരിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ പോലും താന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തിന്റെ ആസ്ഥികള്‍ വിറ്റ് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

ഗ്രൂപ്പിസം

ഗ്രൂപ്പിസം

അതേസമയം, കമറുദ്ദീനെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് മുസ് ലിം ലീഗില്‍ ഏറ്റവും കൂടുതല്‍ ഗ്രൂപ്പിസം നിലനില്‍ക്കുന്ന ജില്ലകളിലെന്നാണ് കാസര്‍ഗോഡ്. അടുത്ത നയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് സീറ്റുകള്‍ ലക്ഷ്യമാക്കി സ്ഥാനമോഹികള്‍ ഒട്ടേറെയുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

മുസ് ലിം ലീഗില്‍ പാര്‍ട്ടി യിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് മറികടന്നു കൊണ്ടാണ് കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മത്സരിപ്പിച്ചത്. അതു കൊണ്ടു തന്നെ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് ലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ് ഇതിനിടെയാണ് ഇടത്തി പോലെ സാമ്പത്തിക ആരോപണം കമറുദ്ദീനെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്നിരിക്കുന്നത്.

KEAM-2020: കേരള എന്‍ജിനീയറിംഗ്./ ഫാര്‍മസി പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചുKEAM-2020: കേരള എന്‍ജിനീയറിംഗ്./ ഫാര്‍മസി പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

 'ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശു' 'ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശു'

മികവിന്റെ കേന്ദ്രങ്ങളായി 34 സ്‌കൂളുകൾ, 250 പുതിയ സ്‌കൂളുകളുടെ നിര്‍മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രിമികവിന്റെ കേന്ദ്രങ്ങളായി 34 സ്‌കൂളുകൾ, 250 പുതിയ സ്‌കൂളുകളുടെ നിര്‍മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി

English summary
MC Khamarudheen responds to allegations against him in connection with the jewellery investment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X