കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതുവരേ പട്ടികയില്‍ പെടാത്തവര്‍ക്കും അവസരമൊരുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ദുരിതബാധിതരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മുട്ടുമടക്കുന്നു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വീണ്ടും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. 2017ന്‌ശേഷം വിവിധ വിവിധ വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞുങ്ങളെയും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എന്‍ഡോസള്‍ വിരുദ്ധ സമരസമിതിയും ദുരിത ബാധിതരുടെ ബന്ധുക്കളും സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

<strong>ഓപ്പറേഷന്‍ സുരക്ഷയില്‍ കുടുങ്ങി വയലത്തല ചില്‍ഡ്രന്‍സ് ഹോം; അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കുന്നത് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ </strong>ഓപ്പറേഷന്‍ സുരക്ഷയില്‍ കുടുങ്ങി വയലത്തല ചില്‍ഡ്രന്‍സ് ഹോം; അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കുന്നത് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണസാധനങ്ങള്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിനോട് വീണ്ടും ക്യാമ്പ് നിര്‍ദേശിക്കുകയായിരുന്നു. ജൂലൈ അവസാനം പുതിയ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്ന് എന്‍.എച്ച്എം ജില്ലാ പ്രോഗ്രാം മനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ അറിയിച്ചു. ആഗസ്റ്റില്‍ ആയിരിക്കും മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.

Medical camp

ഈ മാസം 20 നുശേഷം അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പില്‍ പങ്കെടുത്തിട്ടും ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ പെടാത്തവര്‍ക്ക് വേണ്ടിയാണ് ക്യാമ്പ്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും അതാത് പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന ലിസ്റ്റ് 11 ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കും. ഇവര്‍ നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാകും മെഡിക്കല്‍ ക്യാമ്പില്‍ 11 വിഭാഗങ്ങളിലായി പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കുന്നത്. 2017 ഏപ്രില്‍ നടത്തിയതുപോലുള്ള മെഗാ മെഡിക്കല്‍ ക്യാമ്പാകും ഇത്.

കഴിഞ്ഞ തവണ അഞ്ച് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തിയിരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി മുളിയാര്‍ ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ് സ്‌കൂളില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ ബുധനാഴ്ച 144 പേരെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു.സര്‍ജറി, അസ്ഥിരോഗം, ന്യൂറോളജി, ഇ എന്‍ ടി, മനോരോഗം, നേത്രരോഗം, ശിശു രോഗം, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ത്വക്ക് രോഗം എന്നീ 10 വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തവരെ പരിശോധിച്ചത്.

പരിശോധിച്ച 144 പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയുമെന്ന് (ബയോളജിക്കല്‍ പോസിബിലിറ്റിയുള്ളവരെന്ന്) ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നവരെക്കുറിച്ച് ഫീല്‍ഡ് തല അന്വേഷണം നടത്തും. ജില്ലാ കലക്ടര്‍ മുഖാന്തിരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലില്‍ സമര്‍പ്പിക്കും. ഈ പട്ടിക സെല്ലില്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സമരസമിതിയുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കാവലും ക്യാമ്പില്‍ ഒരുക്കിയിരുന്നു.

English summary
Medical camp for Endosulfan victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X