കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലുമായി വന്ന ലോറി പാടത്തേക്ക് മറിഞ്ഞു; അപകടത്തില്‍പെട്ട വാഹനത്തിലെ സാധനങ്ങള്‍ അടിച്ചുമാറ്റുന്നവര്‍ക്ക് മാതൃകയായി നാട്ടുകാര്‍, പാല്‍പാക്കറ്റുകള്‍ സമ്മാനമായി നല്‍കി കമ്പനി!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള ശ്രമത്തിനിടെ പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ തൊടുപുഴയിലെ രതീഷ് (35), സഹായി വീരാജ്‌പേട്ടയിലെ ദിനേശ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂരിൽ സൂപ്പര്‍ ഇംപോസിഷന്‍ ടെസ്റ്റ് നടത്തി കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞ കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്, ഒരുലക്ഷം രൂപവീതം പിഴയും

കാലിക്കടവ് സലഫി മസ്ജിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നും കാസര്‍കോട്ടേക്ക് പാലുമായി വരികയായിരുന്നു കര്‍ഷകശ്രീ പാല്‍കമ്പനിയുടെ ലോറി. റോഡിലെ കുഴികള്‍കാരണം വെട്ടിക്കുന്നതിനിടേ പത്തടി താഴ്ചയുള്ള പാടത്തേയ്ക്ക് മറിയുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകട വിവരം സമീപവാസികള്‍ അറിയുന്നത്. ഉടന്‍ ആണൂര്‍ ഗ്രാമത്തിലെ യുവാക്കള്‍ രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു.

Accident

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിലുണ്ടായിരുന്ന കോട്ടം സംഭവിക്കാത്ത പാല്‍പാക്കറ്റുകള്‍ മറ്റൊരുവാഹനത്തിലേക്ക് മാറ്റാനും നാട്ടുകാരെത്തി.ദേശീയപാതകളില്‍ അപകടത്തില്‍പെടുന്ന വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ അടിച്ചുമാറ്റി കടത്തികൊണ്ടുപോവുക പതിവാണ്. എന്നാല്‍ അതില്‍നിന്നും മാതൃകയായത് ആണൂരിലെ ഗ്രാമമാണ്.

വാഹനത്തിലെ ഒരു വസ്തുപോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച് മറ്റൊരുവാഹനത്തില്‍ കൊണ്ടുപോകാന്‍ സഹായവും നല്‍കി. നാട്ടുകാരുടെ സ്തുത്യര്‍ഹമായ സേവനത്തിന് മനസലിഞ്ഞ് നന്ദിപറയാനും കമ്പനി അധികൃതര്‍ മറന്നില്ല. രക്ഷകരായെത്തിയവര്‍ക്ക് പാരിതോഷികമായി പാല്‍പാക്കറ്റും തൈര് പാക്കറ്റും നല്‍കിയാണ് തിരിച്ചയച്ചത്.

English summary
Milk lorry accident in Anoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X