Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പതാക തലതിരിച്ചുയർത്തി മന്ത്രി അഹമ്മദ് ദേവർകോവില്‍: അന്വേഷണം പ്രഖ്യാപിച്ച് എഡിഎം

കാസർകോട്: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയർത്ത് മന്ത്രി അഹമ്മദ് ദേവർ കോവില്‍. കാസർകോട് ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മന്ത്രിക്കും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും അബന്ധം പറ്റിയത്. തലതിരിച്ച് പതാക ഉയർത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ട് അർപ്പിക്കുകയും ചെയ്തിരുന്നു. പതാക ഉയർത്തിയത് തലതിരിച്ചാണെന്ന് പിന്നീട് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധികൃതർക്ക് വീഴ്ച ബോധ്യപ്പെട്ടത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയർത്തുകയായിരുന്നു.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ ഡി എം , ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ ഇവരാരും പതാക തെറ്റായ രീതിയിലാണ് ഉയർത്തുന്നതെന്ന് ശ്രദ്ധിച്ചില്ല. സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് എ ഡി എം അറിയിച്ചു.

punjab

Recommended Video

cmsvideo
    തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

    അതേസമയം മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് വരികയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ് ഭവനില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയർത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+