കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി സർക്കാർ 94,000 യുവതി യുവാക്കള്‍ക്ക് തൊഴിൽ നൽകി; 20,000 പുതിയ തസ്തികള്‍ സൃഷ്ടിച്ചു, ആരോഗ്യമേഖലയിൽ നിരവധി പദ്ധതികളെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ!!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കിയ 27 വീടുകളുടെ താക്കോല്‍ ദാനവും ടെലിഫിലിമിന്റെ ഉദ്ഘാടനവും റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക എന്നത് ഈ സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

<strong>മാവേലി സ്റ്റോര്‍ പൊതുജനങ്ങള്‍ക്ക് വലിയ അളവില്‍ ആശ്വാസം നല്‍കുമെന്ന് ഇ ചന്ദ്രശേഖരൻ; കാസർഗോഡ് ആദ്യത്തെ മാവേലി സൂപ്പര്‍ സ്റ്റോര്‍ തുറന്നു!</strong>മാവേലി സ്റ്റോര്‍ പൊതുജനങ്ങള്‍ക്ക് വലിയ അളവില്‍ ആശ്വാസം നല്‍കുമെന്ന് ഇ ചന്ദ്രശേഖരൻ; കാസർഗോഡ് ആദ്യത്തെ മാവേലി സൂപ്പര്‍ സ്റ്റോര്‍ തുറന്നു!

തെരഞ്ഞടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാംതന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അധികാരത്തില്‍ എത്തുമ്പോള്‍ 31 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിച്ചതെങ്കില്‍ ഈ 52 ലക്ഷം പേര്‍ക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു. വ്യക്തമായ ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയതാണ് ലൈഫ് മിഷനടക്കമുള്ള നാല് മിഷനുകളള്‍. കാര്‍ഷിക-ആരോഗ്യ-വിദ്യഭ്യാസ മേഖലകളില്‍ എല്ലാ അഭൂതപൂര്‍വമായ വികസനമാണ് കാണാന്‍ സാധിക്കുന്നത്.

Life project

കൂടാതെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുകയും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഞ്ചായത്ത് തലങ്ങളിലും ഇതിനുള്ള നടപടി സ്വീകരിക്കുകയും ഇത്തരത്തില്‍ 80,000 വീടുകളാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് തെളിയിക്കുന്നതാണിത്. ഇത്തരത്തില്‍ മാത്യകപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഒരു പഞ്ചായത്താണ് ചെറുവത്തൂര്‍.

ജനങ്ങളുടെ ആവശ്യകത അറിഞ്ഞ്, നാടിന്റെ വികസനം ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ അധികാരത്തില്‍ എത്തുമ്പോള്‍ അത് ഒരുപാട് മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. കൂടാതെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 94,000 യുവതി യുവാക്കള്‍ക്കാണ് തൊഴില്‍ നല്‍കിയത്. 20,000 പുതിയ തസ്തികള്‍ സൃഷ്ടിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപിലാക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. പ്ലാസ്റ്റിക് കാന്‍സര്‍ ബോധവത്കരണത്തിനെതിരെ പഞ്ചായത്ത് നിര്‍മിച്ച മുപ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ജീവ സന്ദേശമെന്ന ടെലിഫിലിമും ചടങ്ങില്‍ പുറത്തിറക്കി. യു. സുമിത്ര, കെ. വി. കുഞ്ഞിരാമന്‍, മാധവി കൃഷ്ണന്‍, കെ. നാരായണന്‍, ഒ. വി. നാരായണന്‍, ടി. വി. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വി. പ്രമീള സ്വഗതവും എം. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

English summary
Minister E Chandrasekharan's comment about Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X