പിറന്നാൾ ആഘോഷത്തിന് ബേക്കൽ കോട്ടയിൽ എത്തിയവർക്കെതിരെ സദാചാര ആക്രമണം;3 പേർ അറസ്റ്റിൽ
കാസർഗോഡ്: ബേക്കൽ കോട്ടയിൽ നിന്നും പിറന്നാൾ ആഘോഷിച്ച് മടങ്ങിയ സുഹൃത്തുക്കൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരാണ് അറസ്റ്റിലായത്. മേൽപ്പറമ്പിൽ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയായിരുന്നു സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനായി ആറ് പേരടങ്ങുന്ന സുഹൃദ് സംഘം എത്തിയത്. . കോട്ട സന്ദർശിച്ചതിന് ശേഷം ഇവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറി. ഇതിനിടയിലാണ് മൂന്നംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്.

ആക്രമണത്തിന് വിധേയമായ പെൺകുട്ടികളിലൊരാൾ ഇന്നലെ രാത്രിയോടെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ്. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.












Click it and Unblock the Notifications