കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎൽഎ കുടുങ്ങുന്നത് രണ്ടാം തവണ: കമറുദ്ദീനെതിരെയുള്ള ആരോപണത്തിന് പിന്നിൽ മുസ്ലിം ലീഗിലെ ചേരിപ്പോര്?

  • By Desk
Google Oneindia Malayalam News

തൃക്കരിപ്പൂർ: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി കമറുദ്ദീനെതിരെയുള്ള ആരോപണത്തിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗമാണെന്ന് ആരോപണം ശക്തമാകുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമറുദ്ദീൻ മത്സരിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നേരത്തെ പറഞ്ഞു തീർന്ന സാമ്പത്തിക ഇടപാടു ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നതെന്നാണ് എം.സി കമറുദ്ദീനോട് അടുപ്പമുള്ളവർ പറയുന്നത്. ഇതിന് രാഷ്ട്രീയ എതിരാളികളുടെ പിൻതുണയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അനുവിന്‍റെ മരണം ഖേദകരം, ലിസ്റ്റ് റദ്ദാക്കിയിട്ടില്ല; വിശദീകരണവുമായി പി എസ് സിഅനുവിന്‍റെ മരണം ഖേദകരം, ലിസ്റ്റ് റദ്ദാക്കിയിട്ടില്ല; വിശദീകരണവുമായി പി എസ് സി

സംസ്ഥാനത്ത് മുസ് ലിം ലീഗിൽ ഏറ്റവും കൂടുതൽ അധികാര വടംവലി നടക്കുന്ന ജില്ലകളിലൊന്നാണ് കാസർഗോഡ് ഇവിടെ മൂന്ന് ഗ്രൂപ്പുകളാണ് മുസ്ലീം ലീഗിലുള്ളത്. വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമാക്കിയുള്ള അധികാര തർക്കമാണ് ഇപ്പോൾ കമറുദ്ദീനെതിരെയുള്ള ആരോപണങ്ങൾക്കു പിന്നിലെന്നാണ് സൂചന. ഇതിനിടെ തനിക്കെതിരായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമാണെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എ വ്യക്തമാക്കി. കോടതി മുഖേന എടുക്കേണ്ട കേസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോലീസ് എടുത്തത്. ജ്വല്ലറി ഇടപാടുകളുമായി മുസ്ലിംലീഗിന് ബന്ധമില്ല. കേസ് നിയമപരമായി നേരിടുമെന്നും കമറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

kamarudheen1-15

ചെറുവത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച അബ്ദുള്‍ ഷൂക്കൂര്‍, എം.ടി.പി സുഹറ, വലിയപറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിലാണ് ജ്വല്ലറി ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എംഎല്‍എക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി ചന്തേര പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നോട്ടു നിരോധനം മൂലം സ്ഥാപനം പ്രതിസന്ധിയിലാവുകയായിരുന്നെന്ന് കമറുദ്ദീന്‍ പറഞ്ഞു.

2019-ല്‍ ബ്രാഞ്ചുകള്‍ പൂട്ടി. സ്വത്തുവകകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാനിരുന്നതാണ്. ലോക്ഡൗണ്‍ ചെറിയ തടസ്സമായി. പിന്നീട് ഷെയര്‍ ഹോള്‍ഡേഴ്‌സിനെ വിളിച്ചുകൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. മൂന്ന് മാസം കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചതാണ്. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിലവിലെ കേസ്. ഫാഷന്‍ ഗോള്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്., കൊടുത്ത് തീര്‍ക്കാനുള്ളവരുടെ പണം ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും കമറുദ്ദീന്‍ അറിയിച്ചു.

ഇതിനിടെ കമറുദ്ദീൻജ്വല്ലറിയുടെ ഓഹരിയെടുത്തവരെ കബളിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. കമ്പനി നിയമവും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ്‌ സാധാരണക്കാർ മുതൽ വൻകിടക്കാരെ വരെ നിക്ഷേപകരാക്കിയത്‌‌. 800 പേരിൽനിന്നായി 132 കോടി രൂപ നിയമവിരുദ്ധമായി സമാഹരിച്ചു‌. 2017ൽ കച്ചവടം നിലച്ചിട്ടും 2019 ജൂൺവരെ ‌ ജ്വല്ലറിയുടെ പേരിൽ പണം കൈപ്പറ്റി. മത സംഘടനയിലും ലീഗിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്‌ ജ്വല്ലറിയുടെ തലപ്പത്ത്‌ എന്നതിനാലാണ്‌ പലരും ലക്ഷങ്ങൾ നൽകിയത്.

2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ്‌ പൂക്കോയ തങ്ങൾ. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ, ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്‌, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്‌തു. ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്‌തിയുടെ വിവരങ്ങളും മറ്റും ആർഒസിയിൽ സമർപ്പിക്കണം. എന്നാൽ 2017 മുതൽ ഒരു വിവരവും ഫയൽ ചെയ്‌തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുനൽകിയാണ്‌ മിക്കവരിൽനിന്നും പണം വാങ്ങിയത്. 132 കോടി രൂപ പൂർണമായും കമ്പനിയുടെ അക്കൗണ്ടിൽ വരവുവച്ചിട്ടില്ല. തലശേരിയിലെ മറ്റൊരു ജ്വല്ലറിയിൽ നിക്ഷേപിച്ച്‌ ലക്ഷങ്ങൾ ലാഭവിഹിതം വാങ്ങിയിട്ടുമുണ്ട്‌. കമ്പനി പ്രവർത്തനം നിലക്കുന്നതിന്‌ മുമ്പ്‌ കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്‌തിയും വിറ്റു.

ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, വലിയപറമ്പിലെ ഇ കെ ആരിഫ, എം ടി പി സുഹറ എന്നിവർ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ തട്ടിപ്പിൽ കുടുങ്ങിയ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്‌.വൻതട്ടിപ്പ്‌ പുറത്തുവന്നിട്ടും മുസ്ലീംലീഗ്‌ സംസ്ഥാനനേതൃത്വം ഇടപെടുന്നില്ലെന്ന പരാതിയും അണികൾക്കിടെയിൽ ഉയർന്നിട്ടുണ്ട്.നേരത്തെ

തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപണമുയർന്നിരുന്നു. വഖഫ്‌ ഭൂമി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കിയത്‌ വിവാദമായപ്പോൾ ‌ തിരിച്ചുനൽകി പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതും പാർട്ടിക്കുള്ളിലെ ഒരു വിഭാഗമാണ് കുത്തിപ്പൊക്കിയത്. ഇത്‌ സംബന്ധിച്ചും സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. ഈ ഭൂമി കാണിച്ച്‌ ഇവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജിന്‌ കണ്ണൂർ സർവകലാശാലയിൽനിന്ന്‌ അഫിലിയേഷൻ വാങ്ങാനും ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

English summary
More details about investment scam allegation against Manjeswaram MLA MC Khamarudhin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X