കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ബാധിതന്റെ പരിശോധനഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ചു, പള്ളി ഉസ്താദ് അറസ്റ്റില്‍

Google Oneindia Malayalam News

കാസര്‍കോട്: കൊറോണ വൈറസ് ബാധിച്ച രോഗിയുടെ സ്രവ പരിശോധനഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റില്‍. കേരളത്തില്‍ ഏറ്റവും കുടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയിലാണ് സംഭവം. സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഗോളിയടുക്ക പള്ളി ഉസ്താദ് കെഎസ് മുഹമ്മദ് അഷ്‌റഫാണ് ബദിയടുക്ക പൊലീസിന്റെ കസ്റ്റഡിയിലായത്.

arest

കൊറോണ വൈറസ് രോഗം സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിയ കാസര്‍കോട്് ജില്ലയില്‍ കര്‍ശന നടപടികളുമായി പോലീും രംഗത്തെത്തിയിട്ടുണ്ട്.. പുറത്തിറങ്ങി കൂട്ടം കൂടി നില്‍ക്കുന്നവരെ പിരിച്ചയക്കാന്‍ പോലീസ് പരക്കെ ലാത്തി വീശുകയാണ്. കാഞ്ഞങ്ങാട് പടന്ന, ചെങ്കള, നായന്‍മാര്‍മൂല എന്നിവടങ്ങളില്‍ പോലീസ് കുട്ടംകൂടി നില്‍ക്കുന്നവരെ വ്യാപകമായി തല്ലിയോടിച്ചു. കോറോണ സമൂഹ വ്യാപനം ഒഴിവാക്കുന്നതിനായി ആള്‍ക്കൂട്ടം കൂട്ടം കൂടി നില്‍ക്കരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെയാണ് പൊലിസ് ലാത്തി വീശുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത്.

കാസര്‍കോട് ജില്ലയില്‍ കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.സജിത്ത് ബാബു. ഭൂരിഭാഗം ജനങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ അവ അനുസരിക്കാത്തവരോട് അഭ്യര്‍ത്ഥന ഉണ്ടാകില്ലെന്നും കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു. നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കനാനായി കാസര്‍കോട്ടെ 10 പ്രധാന പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഡിവൈഎസ് പിമാര്‍ക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു അറിയിച്ചു. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ നാലുദിവസത്തേക്ക് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

അതേസമയം, നാട്ടിലാകെ ക്കേറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കണ്ണൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നതായി കണ്ടെത്തി. കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

Recommended Video

cmsvideo
Fake Doctor Arested In Kasarkode For Corona Treatment

ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങുകയും മറ്റ് സംവിധാനങ്ങള്‍ ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തെ തുടര്‍ന്നാണിത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, പറശിനിക്കടവ്, ധര്‍മ്മശാല, കണ്ണാടിപ്പറമ്പ എന്നിവിടങ്ങളിലെ സ്വകാര്യ ഫാക്ടറികളിലും മറ്റ് ചില സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത് നൂറ് കണക്കിന് ഉത്തരേന്ത്യക്കാരാണ്.

English summary
Mosque Teacher Arested For Spreading Fake Audio Message Amid Coronavirus In Kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X