'കുഞ്ഞിനെ കൊന്നത് വീണ്ടും ഗർഭിണിയായതിന്റെ ജാള്യത മറക്കാൻ';യുവതി അറസ്റ്റിൽ
കാസര്‍കോഡ്: ബദിയടുക്കയില്‍ നവജാതശിശുവിന്റെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. ആദ്യ പ്രസവത്തിനു ശേഷം വീണ്ടും ഉടന്‍ ഗര്‍ഭിണിയായതിന്റെ മാനസിക പ്രയാസത്തിലാണെന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതതെന്ന് അമ്മ ഷാഹിന പോലീസിന് മൊഴി നൽകി. ബദിയടുക്ക ചെടേക്കാനം സ്വദേശിയാണ് ഷാഹിന.
ഡിസംബര്‍ പതിനാറിലാണ് കുഞ്ഞിന്റെ കഴുത്തില്‍ ഇയര്‍ഫോണ്‍ വയര്‍ കുരുക്കി ഷാഹിന കൊലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെത്തുടര്‍ന്ന് ഷാഹിനയെ ചികിത്സയ്ക്കായി ചെങ്കളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ പ്രസവം സ്ഥിരീകരിച്ചത്.
യുവതി ഇത് നിഷേധിച്ചെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .
എന്നാല്‍ യുവതി രണ്ടാമതും ഗര്‍ഭിണിയായ ത് ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചിരുന്നു. ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡോളർ കടത്തുകേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം;സ്പീക്കർക്കെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തല
'അപമാനകരം'; അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോൾ കലാപം,അപലപിച്ച് ലോക നേതാക്കൾ
പാലാ വേണ്ട, പകരം മലപ്പുറത്ത് സീറ്റ്, ഇരിങ്ങാലക്കുടയും പേരാമ്പ്രയും ആവശ്യപ്പെടുമെന്ന് പിസി ജോര്‍ജ്!!