കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ?' പിണറായിയോട് ഫാത്തിമ തഹ്ലിയ

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എസ്‌കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. മതസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ കേരളം ഉത്തര്‍ പ്രദേശ് ആയി മാറിയോ എന്ന് ഫാത്തിമ തഹ്ലിയ ചോദിച്ചു.

ലീഗിന് കേരളത്തിന്റെ അട്ടിപ്പേറവകാശം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിന്റെ അട്ടിപ്പേറ് അവകാശം സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടി പറയുമോ എന്നും തഹ്ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.

msf

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: '' SKSSF പതാക ഉയർത്തുന്നത് DYFI തടയുന്ന വാർത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കിറങ്ങിയ സുന്നി വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണം''.

നേരത്തെ മുഖ്യമന്ത്രി മുസ്ലീം ലീഗിനെതിരെ വിമർശനം ഉന്നയിച്ചതിന് തഹ്ലിയ നൽകിയ മറുപടി വിവാദമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ? ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. "മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ" എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തിൽ കോണ്ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ RSS തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ''.

English summary
MSF leader Fathima Thahiliya against DYFI and CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X