മഞ്ചേശ്വരത്ത് ബിജെപിക്കെതിരെ എല്‍ഡിഎഫ്- യുഡിഎഫ് ബാന്ധവം?പിന്തുണയ്ക്കണം നീക്കുപോക്കിന് തയ്യാറെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ എൽഡിഎഫ്- യുഡിഎഫ് നീക്കുപോക്കിന് സന്നദ്ധതയറിയിച്ച് യുഡിഎഫ്. മഞ്ചേശ്വരത്ത് നീക്കുപോക്കിന് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് വ്യക്തമാക്കിയത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോരാട്ടം ശക്തമാകുന്നതോടെയാണ് ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻ ഇടത്- വലത് മുന്നണികള്‍ ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തുന്നത്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
കോഴിക്കോട് യുഡിഎഫ് തിരികെ വരും, ഇത്തവണ സീറ്റുയര്‍ത്താം; നാലിടത്ത് മത്സരം ശക്തം, ബലാബലം, ആറില്‍ ഇടത്

പിന്തുണ തേടി
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് എസ്ഡിപിഐയുടെ വോട്ട് വേണ്ട. പകരം എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണമെന്നുമാണ് മുല്ലപ്പള്ളിയുടെ ഉന്നയിച്ച ആവശ്യം. മഞ്ചേശ്വരത്ത് എൽഡിഎഫ് ടിക്കറ്റിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കാൻ സന്നദ്ധതയറിയിച്ച് എസ്ഡിപിഐ രംഗത്തെത്തിയത്.

പിന്തുണ നിരസിച്ച് ലീഗ്
ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെയാണ് ബിജെപി മഞ്ചേശ്വരത്ത് മത്സരിപ്പിക്കുന്നത്. കെ സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാൽ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ മുസ്ലിം ലീഗ് തങ്ങള്‍ക്ക് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നും ഒരു വര്‍ഗീയ കക്ഷികളുമായും മുസ്ലിം ലീഗ് കൂട്ടുകൂടില്ലെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിയാണ് നിലപാട് വ്യക്തമാക്കിയത്.

വിശദീകരിച്ച് എസ്ഡിപിഐ
മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ മുസ്ലിം ലീഗ് സെക്രട്ടറി എകെഎം അഷ്റഫിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് ലീഗിന്റെ പിന്തുണയെന്നായിരുന്നു പാർട്ടി നേതൃത്വം നൽകിയ വിശദീകരണം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും നേരത്തെ തന്നെ എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എസ്ഡിപിഐ പിന്തുണ തള്ളിക്കളഞ്ഞ് ലീഗ് രംഗത്തെത്തിയത്.

രാജ്യദ്രോഹനടപടി
യുഡിഎഫ് സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനെതിരെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഈ തീരുമാനത്തിൽ നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രന് രംഗത്തെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും സുരേന്ദ്രന് വിമർശിച്ചിരുന്നു.

ത്രികോണ മത്സരം
യുഡിഎഫ്- എൽഡിഎഫ്- എൻഡിഎ എന്നീ മൂന്ന് മുന്നണികളും തമ്മിലാണ് മഞ്ചേശ്വരത്ത് പോരാട്ടം.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയം സമ്മതിച്ചത്. ഇതേ മണ്ഡലത്തിൽ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം