കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട്ടെ മദ്യം കൊടുത്ത് കൊല; പ്രതിക്ക് ആറുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: യുവാവിനെ കഴുത്തില്‍ തൂവാല മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ആറ് വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മാവിലന്റെ മകന്‍ കൃഷ്ണ (32)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചട്ടഞ്ചാല്‍ മഹിനാബാദിലെ എം.കെ. നവാസിനെയാണ് (39) ജില്ലാ അഡീഷണല്‍ സെഷന്‍സ് (2) കോടതി ജഡ്ജി രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു... കാറിലുണ്ടായിരുന്ന രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്!!കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു... കാറിലുണ്ടായിരുന്ന രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്!!

murdercase-

ബുധനാഴ്ചയാണ് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2013 മെയ് ഒന്നിന് വൈകിട്ടാണ് കൊല നടന്നത്. ചട്ടഞ്ചാല്‍ മഹിനാബാദിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെച്ച് നവാസ് കൃഷ്ണന്റെ കഴുത്തില്‍ തൂവാല മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പണമിടപാടു സംബന്ധിച്ച തര്‍ക്കമാണ് കൊലക്ക് കാരണമായത്. കേസില്‍ 31 സാക്ഷികളെ വിസ്തരിച്ചിരുന്നു. വിദ്യാനഗര്‍ പോലീസാണ് കേസന്ന്വേഷിച്ചത്.

English summary
Murder case accused get imprisonment and fine in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X