Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരത്ത് യുഡിഎഫ് തോല്‍ക്കും? മുസ്ലിം ലീഗില്‍ ചര്‍ച്ച, അവര്‍ പാലം വലിച്ചു, ബിജെപി ആഹ്ലാദത്തില്‍

കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ ഇവിടെ വെന്നിക്കൊടി നാട്ടുമെന്നാണ് ബിജെയുടെയും ആര്‍എസ്എസിന്റെ വിലയിരുത്തല്‍. സാധാരണ ഇത്തരം വിലയിരുത്തലുകള്‍ ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണ മുസ്ലിം ലീഗ് പാളയത്തില്‍ ആശങ്ക ഇരട്ടിയാണ്. കാരണം മറ്റൊന്നുമല്ല, കോണ്‍ഗ്രസ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയില്ലേ എന്ന് അവര്‍ സംശയിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് സംസ്ഥാനത്ത് സീറ്റ് വര്‍ധിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

കാര്യങ്ങള്‍ മാറിമറിഞ്ഞു

കാര്യങ്ങള്‍ മാറിമറിഞ്ഞു

ഏറെ കാലമായി ബജെപി കിണഞ്ഞു പരിശ്രമിക്കുന്ന മണ്ഡലമാണ് അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം. അടിയൊഴുക്കുകള്‍ എല്ലാ തവണയും സംഭവിക്കാറുള്ള മണ്ഡലം. എന്നാല്‍ ഇതുവരെ സംഭവിച്ച അടിയൊഴുക്കകളെല്ലാം ബിജെപിക്ക് എതിരായിട്ടായിരുന്നു. ഇത്തവണ കാര്യങ്ങള്‍ മാറിയെന്ന് ലീഗ് സംശയിക്കുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞു

കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞു

ഒരു വിഭാഗം കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടിയില്ലേ എന്നാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം സംശയിക്കുന്നത്. ഈ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്നും അവര്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെ ചില അടിയൊഴുക്കുകള്‍ മഞ്ചേശ്വരത്ത് നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറി ചിന്തിക്കാന്‍ കാരണം

മാറി ചിന്തിക്കാന്‍ കാരണം

യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലിം ലീഗ് നേതാവ് എകെഎം അഷ്‌റഫിനോട് അവമതിപ്പുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലുണ്ട്. അഷറഫിന്റെ ഇടപെടലിലൂടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടമായി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അഷ്‌റഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസുകാര്‍ മാറി ചിന്തിച്ചു എന്നാണ് സൂചന.

സംശയകരമായ വീഴ്ചകള്‍

സംശയകരമായ വീഴ്ചകള്‍

15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്താണ് മീഞ്ച. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ ഭരണം നഷ്ടമായി. മാത്രമല്ല, വോര്‍ക്കാടി, പൈവളിഗെ എന്നീ പഞ്ചായത്തുകളില്‍ സീറ്റുകള്‍ കുറയുകയും ചെയ്തു. അഷറഫിന്റെ ചില നീക്കങ്ങളാണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ട്.

 മുസ്ലിം ലീഗ് ആവശ്യപ്പെട്ടെങ്കിലും

മുസ്ലിം ലീഗ് ആവശ്യപ്പെട്ടെങ്കിലും

ബിജെപിയുമായി യുഡിഎഫ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെയാണ് എന്ന് ലീഗ് സംശയിക്കുന്നു.

ഡികെ ശിവകുമാറിന്റെ റോഡ് ഷോ ഇല്ല

ഡികെ ശിവകുമാറിന്റെ റോഡ് ഷോ ഇല്ല

എല്ലാ തിരഞ്ഞടുപ്പിലും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മഞ്ചേശ്വരത്തെ പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കാളികളാകാറുണ്ട്. ഇത്തവണ കര്‍ണടാകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയില്ല. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ റോഡ് ഷോ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം മാറ്റി.

മഞ്ചേശ്വരവും ഉദുമയും

മഞ്ചേശ്വരവും ഉദുമയും

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പകരമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കാര്യമായ സമവായ ശ്രമങ്ങള്‍ നടന്നില്ല. പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം പലപ്പോഴും ചര്‍ച്ചയായിരുന്നു. മഞ്ചേശ്വരവും ഉദുമയും വച്ച് ചില ഒത്തുകളികള്‍ നടന്നോ എന്നും മുസ്ലിം ലീഗ് സംശയിക്കുന്നു.

ശക്തമായ ത്രികോണ മല്‍സരം

ശക്തമായ ത്രികോണ മല്‍സരം

യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിലെ എകെഎം അഷ്‌റഫും എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപിയുടെ കെ സുരേന്ദ്രനും എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ വിവി രമേശനുമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരിച്ചത്. ശക്തമായ ത്രികോണ മല്‍സരം നടന്ന ഇവിടെ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+