Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലീം ലീഗ്; സീറ്റ് ചർച്ചകൾ സജീവം

കാസർഗോഡ്; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കലത്തിലാണ് മുന്നണികൾ. ഇതിനോടകം തന്നെ സീറ്റ് വിഭജന ചർച്ചകളിലേക്ക് പാർട്ടികൾ കടന്ന് കഴിഞ്ഞു. സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ പാർലമെന്ററി ബോർഡ് സമിതികൾ രൂപീകരിച്ചു.

league

വിപി അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി ചായിന്റടി, എകെഎം.അഷ്റഫ്, കെഎംഷംസുദ്ദീൻ ഹാജി, എംടിപി കരീം, ലത്തീഫ് നീലഗിരി എന്നിവരാണ് സമിതയിലെ അംഗങ്ങൾ. മണ്ഡലം കേന്ദ്രീകരിച്ചും പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും വെവ്വേറെയും പാർലമെന്ററി ബോർഡുകളുണ്ട്.
നിലവിൽ യുഡിഎഫ് ഭരണത്തിലുള്ള തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകളിൽ മുസ്‌ലിം ലീഗിനാണ് പഞ്ചായത്ത്പ്രസിഡന്റ് സ്ഥാനം.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക്

സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടി തിരുമാനം. ഇത് വിമത സ്വരത്തിന് കാരണമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇത് എങ്ങനെയാകും നേതൃത്വം മറികടക്കുകയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+