നീലേശ്വരത്തെ 16 വയസുകാരിയുടെ പീഡനം: അന്വേഷണം മംഗളൂരിവിലേക്കും, പിതാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തേക്കും. പെണ്‍കുട്ടിയെ പിതാവ് കേരളത്തിന് പുറത്തേക്ക് കൊണ്ടു പോയി പലർക്കും കാഴ്ച്ചവെച്ചുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ സംഘം പുറത്തുവിട്ടത്. ഇതോടെ പീഡനവിവരം മറച്ചുവെച്ചതിന് മാതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവിനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.

പീഡന വിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കര്‍ണ്ണാടക മടിക്കേരി സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെ പ്രകൃതിവിരുദ്ധപീഡനത്തിനടക്കം നാലു കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രം നടത്തി വിവരം അറിഞ്ഞ അമ്മാവന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും സൌഹൃദം നടിച്ചെത്തിയവരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കേസിൽ കൂടുതൽ പേര്‍ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ അന്തർസംസ്ഥാന സെക്സ് റാക്കറ്റുമായി പീഡനക്കേസിൽ അറസ്റ്റിലായവർക്ക് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
പെൺകുട്ടിയെ പിതാവ് കാസർഗോഡ് ജില്ലയ്ക്ക് തൊട്ടടുത്തുള്ള മംഗളൂരുവിലേക്ക് കുട്ടിക്കൊണ്ടുപോയി പലർക്കും കാഴ്ച്ചവെച്ചുവെന്നാണ് പോലീസ് ചോദ്യം ചെയ്തതോടെ പിതാവ് സമ്മതിച്ചത്. മംഗളൂരുവിലെ ലോഡ്ജിൽ കുട്ടിയെ ദിവസങ്ങളോളം താമസിപ്പിച്ച് പലർക്കായി കാഴ്ച്ചവെച്ചുവെന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ഈ കാര്യത്തിൽ. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി നീലേശ്വരം പോലീസ് മംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications