കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർക്ക് കൊവിഡ്; നീലേശ്വരം പട്ടണം അടച്ചിടും

Google Oneindia Malayalam News

കാസർഗോഡ്; നീലേശ്വരം നഗരസഭയിലെ ഒചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർക്ക് കൊവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ ബുധനാഴ്ച നീലേശ്വരം അടച്ചിടും. നാഷണൽ ഹൈവേ നീലേശ്വരം പാലം മുതൽ കരുവാച്ചേരി പെട്രോൾ പമ്പ് വരെയും ഓർച്ച കോട്ടപ്പുറം ജംഗ്ഷൻ മുതൽ മാർക്കറ്റ് വരെയും മാർക്കറ്റ് ജംഗ്ഷൻ മുതൽ രാജാ റോഡ് തെരു റോഡ് ഉൾപ്പെടെ കോൺവെൻറ് ജംഗ്ഷൻ മുതൽ പട്ടേന ജംഗ്ഷൻ വരെയും മൂന്നാംകുറ്റി ചൈനാക്ലേ റോഡ് വരെയുള്ള സ്ഥാപനങ്ങളാണ് അടച്ചിടേണ്ടത്

അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായും കുടുംബാംഗങ്ങളുമായും ബന്ധമുള്ള വ്യാപാരികളും ചുമട്ടുതൊഴിലാളികളും സമ്പർക്ക സാധ്യതയുള്ള മറ്റുള്ളവരും രണ്ടാഴ്ചത്തേക്ക് ക്വോറൻറി നിൽ പോകുവാനും തീരുമാനിച്ചു. നഗരസഭയിൽ അടിയന്തരമായും വിളിച്ചുചേർത്ത് നഗരസഭ അധികൃതർ പോലീസ് വ്യാപാരി വ്യവസായി പ്രതിനിധികൾ തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

 corona4353-1

അവശ്യ സർവീസുകളായ മെഡിക്കൽ; പാൽ, പത്രം. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവ കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാവുന്നതാണ് ഈ തീരുമാനങ്ങളുമായി മുഴുവൻ ആളുകളും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ അഭ്യർത്ഥിച്ചു.

അതേസമയം ജില്ലയിൽ ഇന്ന് 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേരുടെ ഉറവിടം ലഭ്യമല്ല. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

English summary
Neeleswaram town will close on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X