Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്‌റു കോളേജ് പ്രിൻസിപ്പലിനെയും അധ്യാപകരെയും ഉപരോധിച്ചു; 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

കാസർഗോഡ്: നെഹ്‌റു കോളേജ് പ്രിൻസിപ്പലിനെയും അധ്യാപകരെയും ഉപരോധിച്ച് കെ എസ് യു-എം എസ് എഫ് വിദ്യാർഥികൾ .ന്യായമായി സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുക, കോളേജ് അധികൃതരുടെയും അന്വേഷണ കമ്മിഷന്റെയും നീതിനിഷേധ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം.തുടർന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ് എഫ് ഐ, യു ഡി എസ് എഫ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം സസ്പെന്റ് ചെയ്ത എസ് എഫ് ഐ വിദ്യാർത്ഥികളെ ക്യാമ്പസിൽ കയറാൻ അനുവദിക്കുകയും യു ഡി എസ് എഫ് വിദ്യാർത്ഥികളെ അതിന് അനുവദിച്ചില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. തുടർന്ന് തിങ്കളാഴ്ചയോടെ കെ എസ് യു-എം എസ് എഫ് വിദ്യാർത്ഥികൾ ഉപവാസമിരിക്കുകയായിരുന്നു.

police-

തുടർന്ന് ഇന്നലെയോടെയാണ് പ്രവർത്തകർ പ്രിൻസിപ്പലിനേയും അധ്യാപകരേയും ഉപരോധിച്ചത്. സംഭവത്തിൽ ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, വൈസ് പ്രസിഡന്റ് വിഷ്ണു കാട്ടുമാടം ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം ഉപവാസമിരുന്ന് അവശനിലയിലായ കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറിമാരായ കീർത്തന, ആശിഷ്, യൂണിറ്റ് ഭാരവാഹി മുഹമ്മദ് റാഫി എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+