കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോട്ടറി വില്‍പനക്കാരെ അവഗണിച്ചുകൊണ്ടുള്ള ചരിത്രം അപൂർണ്ണമെന്ന് എന്‍എ നെല്ലിക്കുന്ന്

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: വഴിയോര വില്‍പ്പനക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല സൗജന്യമായി വിതരണം ചെയ്തു. ഇതിന്റെ ജിലാതല ഉദ്ഘാടനം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു. ലോട്ടറി വില്‍പനക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ കാത്തുസൂക്ഷിക്കുന്ന ജനവിഭാഗമാണ്, ഇവരെ അവഗണിച്ചുകൊണ്ടുള്ള ചരിത്രം അപൂര്‍ണ്ണമാണെന്ന് എം.എല്‍.എ. പറഞ്ഞു.

<strong>കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി; ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു</strong>കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി; ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു

കഴിഞ്ഞ പത്ത് വര്‍ഷമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജനകീയ പദ്ധതികളാണ് ലോട്ടറി വില്പനക്കാരുടെ ഉന്നമനത്തിനായി നടത്തികൊണ്ടിരിക്കുന്നത്. പ്രളയം കാസര്‍കോടിനെ കാര്യമായി ബാധിച്ചില്ലെങ്കിലും, പ്രളയ ബാധിച്ച അന്യജില്ലക്കാരെ സഹായിക്കുന്നതില്‍ ലോട്ടറി വില്‍പ്പനക്കാര്‍ മുന്‍പന്തിയില്‍ തന്നെയാണ് നിന്നത് എന്ന് എം.എല്‍.എ. പറഞ്ഞു.

lottery-155159

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി. ബാലന്‍ അധ്യക്ഷ വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ആര്‍. ജയപ്രകാശ് മുഖ്യാതിഥിയായി. കഴിഞ്ഞവര്‍ഷം 10,000 കോടി രൂപയാണ് ലോട്ടറി മേഖലയില്‍ നിന്ന് ലഭിച്ച ആദായം. ഈ വര്‍ഷം 12,000 കോടി രൂപ ആദായം പ്രതീക്ഷിക്കുന്നുവെന്നും പി. ആര്‍. ജയപ്രകാശ് പറഞ്ഞു. പരിപാടിയില്‍ വച്ച് 45 ലോട്ടറി തൊഴിലാളികള്‍ക്കാണ് സൗജ്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്തത്. ആലപ്പുഴയിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ബീച്ച് അംബ്രല്ല നിര്‍മ്മിച്ചത്.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പി. പ്രഭാകരന്‍, കെ. എം. ശ്രീധരന്‍, എന്‍. കെ. ബിജു, വി. ബി. സത്യനാഥന്‍, എ. മധുസൂദനന്‍ നമ്പ്യാര്‍, പി. വി. ഉമേശന്‍0 എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ. ഹരീഷ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ പി. സജുകുമാര്‍ നന്ദിയും പറഞ്ഞു.

English summary
nellikkunnu mla about lottery seller employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X