Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ആശങ്ക ഒഴിയുന്നില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6 പേർക്ക്, ഒരാൾക്ക് രോഗമുക്തി

കാസർഗോഡ്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

ഈ മാസം ഏഴിന് ട്രയിനിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന പടന്ന പഞ്ചായത്ത് സ്വദേശികളായ അച്ഛനും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 58 ഉം 19 ഉം വയസുള്ളവരാണിവർ. ഏഴിന് മഹാരാഷ്ട്രയിൽ നിന്ന് ട്രയിനിൽ വന്ന 37 വയസുള്ള മംഗൽ പാടി പഞ്ചായത്ത് സ്വദേശി ജൂൺ ഒന്നിന് യു എ ഇ യിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി വന്ന 27 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി, മേയ് 28 ന് യു എ ഇ യിൽ നിന്ന് വന്ന 56 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂൺ നാലിന് ഹരിയാനയിൽ നിന്ന് വന്ന 36 വയസുള്ള കിനാനൂർ കരിന്തളം പഞ്ചായത്ത്‌ സ്വദേശി എന്നിവർക്കാണ് സ്രവ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവായത്.

 corona34-1

ഇതിൽ ബേഡഡുക്ക മംഗൽ പാടി സ്വദേശികൾ സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റീൻ സംവിധാനത്തിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നുമേയ് 25 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്ന് വന്ന 30 വയസുള്ള കുമ്പള സ്വദേശി രോഗമുക്തനായി. ഇദ്ദേഹം കാസർകോട് ഗവ.മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ ഒരാൾ രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 54 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    പാലക്കാട് കെഎസ്ആർടിസി സർവീസുകൾ നിരവധി റൂട്ടുകളിൽ അനുഗ്രഹമാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+