വിദേശത്ത് നിന്നെത്തിയ 6 പേർക്ക് കൊവിഡ്; കാസർഗോഡ് ഇന്ന് 7 പേർക്ക് രോഗം, 2 പേർക്ക് രോഗമുക്തി
കാസർഗോഡ്; ജില്ലയിൽ ഇന്ന് ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
മെയ് 26 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള കാറഡുക്ക സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് എത്തിയ 47 വയസുള്ള അജാനൂര്‍ സ്വദേശി, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെങ്കള സ്വദേശി, ജൂണ്‍ 12 ന് വന്ന 38 വയസുള്ള മംഗല്‍പാടി സ്വദേശി, ജൂണ്‍ ആറിന് മസ്‌ക്കറ്റില്‍ നിന്ന് വന്ന 26 വയസുള്ള വേര്‍ക്കാടി സ്വദേശിനി എന്നിവർക്കാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചത്. 58 വയസുള്ള മംഗല്‍പാടി സ്വദേശിക്കാണ് മഹാരാഷ്ട്രയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രണ്ട് പേർ ജില്ലയിൽ രോഗമുക്തരായി.കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജൂണ്‍ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച ബഹ്‌റിനില്‍ നിന്നെത്തിയ 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 51 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം-24, പാലക്കാട്-23, പത്തനംതിട്ട-17, കോഴിക്കോട്-12, എറണാകുളം- 3, കോട്ടയം-11, കാസര്‍കോട്-7, തൃശ്ശൂര്‍-6, മലപ്പുറം-5, വയനാട്-5, തിരുവനന്തപുരം-5, കണ്ണൂര്‍-4, ആലപ്പുഴ-4, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരച്ചുള്ള കണക്കുകൾ.
Recommended Video













Click it and Unblock the Notifications