Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ.. കാസർഗോഡ് ആശ്വാസം.. ഇനി ചികിത്സയിൽ 1224 പേർ

കാസര്‍കോട് ജില്ലയില്‍ .96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 94 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.130 പേർക്കാണ് ഇന്ന് രോഗമുക്തി.

വീടുകളില്‍ 5668 പേരും സ്ഥാപനങ്ങളില്‍ 570 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6238 പേരാണ്. പുതിയതായി 474 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1255 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 195 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 369 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 63 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

coronavirus

20562 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1002 പേര്‍ വിദേശത്ത് നിന്നെത്തിയവരും 786 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 19121 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 217 ആയി. നിലവില്‍ 1224 പേരാണ് കോവിഡ് ചികിത്സയിലുള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+